Connect with us

india

മോദി ഭരണത്തില്‍ ജനം സാമ്പത്തിക മഹാവ്യാധിയുടെ പിടിയിലെന്ന് കോണ്‍ഗ്രസ്

ദരിദ്രര്‍ കൂടുതല്‍ ദരിദ്രരും സമ്പന്നര്‍ കൂടുതല്‍ സമ്പന്നരും ആയി മാറിക്കൊണ്ടിരിക്കുന്നു. ഒരു കാലത്തുമില്ലാത്ത വിധത്തില്‍ രാജ്യത്ത് സാമ്പത്തിക അസമത്വം വര്‍ധിച്ചിരിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

Published

on

ന്യൂഡല്‍ഹി: രാജ്യത്തെ സാധാരണക്കാരും ഇടനിലക്കാരും മോദി ഭരണത്തില്‍ കോവിഡ് മഹാവ്യാധിക്കൊപ്പം സാമ്പത്തിക മഹാവ്യാധിയുടെ കൂടി പിടിയിലാണെന്ന് കോണ്‍ഗ്രസ്. മോദി സര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങളിലെ പാളിച്ച ഗുരുതരമായ ഭവിഷ്യത്തിലേക്കാണ് രാജ്യത്തെ എത്തിച്ചിരിക്കുന്നത്. ദരിദ്രര്‍ കൂടുതല്‍ ദരിദ്രരും സമ്പന്നര്‍ കൂടുതല്‍ സമ്പന്നരും ആയി മാറിക്കൊണ്ടിരിക്കുന്നു. ഒരു കാലത്തുമില്ലാത്ത വിധത്തില്‍ രാജ്യത്ത് സാമ്പത്തിക അസമത്വം വര്‍ധിച്ചിരിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

കോവിഡ് കാലം കുടുംബങ്ങളിലെ സാമ്പത്തിക നിലയെ എങ്ങനെ സ്വാധീനിച്ചു എന്നതു സംബന്ധിച്ച് മുംബൈ ആസ്ഥാനമായ പീപ്പിള്‍ റിസര്‍ച്ച് ഓണ്‍ ഇന്ത്യാസ് കണ്‍സ്യൂമര്‍ ഇക്കണോമി(പ്രൈസ്) നടത്തിയ പഠനത്തിന്റെ ചുവടു പിടിച്ചാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം. രാജ്യത്ത് സാമ്പത്തികമായി ഏറ്റവും താഴെ തട്ടിലുള്ള 20 ശതമാനം കുടുംബങ്ങളുടെ സാമ്പത്തിക നിലയില്‍ 1995 മുതല്‍ തുടര്‍ച്ചയായി രേഖപ്പെടുത്തിയിരുന്ന ഉയര്‍ച്ച കോവിഡ് മഹാമാരിക്കു തൊട്ടു മുമ്പുള്ള അഞ്ചു വര്‍ഷത്തിനിടെ തകിടം മറിഞ്ഞുവെന്നാണ് പ്രൈസിന്റെ കണ്ടെത്തല്‍.

2019-20ലാണ് കോവിഡ് രാജ്യത്ത് പിടിമുറുക്കുന്നത്. തൊട്ടു മുമ്പുള്ള അഞ്ചു വര്‍ഷം എന്നാല്‍ 2014 മുതല്‍. അതായത് മോദി സര്‍ക്കാര്‍ രാജ്യത്ത് അധികാരത്തില്‍ എത്തിയതു മുതല്‍(2014ല്‍) ഈ മാറ്റമെന്ന് ചുരുക്കം. കോവിഡ് കാലത്ത് ഈ തകര്‍ച്ച പാരമ്യത്തിലെത്തി. 2019-20 കാലത്ത് അതിദരിദ്രരായ 20 ശതമാനം ജനങ്ങളുടെ കുടുംബ വരുമാനത്തിലുണ്ടായ ഇടിവ് 2015-16നെ അപേക്ഷിച്ച് 53 ശതമാനമാണെന്ന് പ്രൈസിന്റെ പഠനം വ്യക്തമാക്കുന്നു. ഇതേ കാലയളവില്‍ രാജ്യത്തെ ഏറ്റവും സമ്പന്നരായ 20 ശതമാനം ജനങ്ങളുടെ കുടുംബ വരുമാനത്തിലുണ്ടായ വളര്‍ച്ച 39 ശതമാനമാണ്.

രാജ്യത്ത് സാമ്പത്തിക അന്തരം ക്രമാധീതമായി വര്‍ധിച്ചു വരികയാണെന്നാണ് ഓക്‌സ്ഫാം പഠന റിപ്പോര്‍ട്ടും പ്രൈസിന്റെ സര്‍വേ റിപ്പോര്‍ട്ടും വ്യക്തമാക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനാഥ് ആരോപിച്ചു. സമൂഹത്തിന്റെ താഴെ തട്ടിലുള്ള 60 ശതമാനം കുടുംബങ്ങളും അഞ്ചു വര്‍ഷം മുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ കുറഞ്ഞ വരുമാനത്തിലാണ് നിലവില്‍ ജീവിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. യു.പി.എ സര്‍ക്കാര്‍ രാജ്യം ഭരിച്ച 2004-14 കാലയളവില്‍ സമൂഹത്തിന്റെ താഴെ തട്ടിലുള്ള 20 ശതമാനം ജനങ്ങളുടെ വരുമാനത്തിലുണ്ടായ വളര്‍ച്ച 183 ശതമാനമാണ്. ഇതാണ് മോദി ഭരണത്തില്‍ 53 ശതമാനം കൂപ്പുകുത്തിയത്. മോദി സര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങള്‍ക്ക് അതിസമ്പന്നര്‍ക്കുമാത്രം വേണ്ടിയുള്ളതാണെന്ന വിമര്‍ശനങ്ങളെ ശരിവെക്കുന്നതാണെന്നായിരുന്നു സുപ്രിയ ശ്രീനാഥിന്റെ വിമര്‍ശനം. രാജ്യത്ത് മോദി ഭരണത്തിലെ സാമ്പത്തിക മഹാവ്യാധി പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുകയാണെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. കോവിഡ് മഹാമാരി സാധാരണ ജനങ്ങളുടെ സാമ്പത്തിക, സാമൂഹിക ജീവിത നിലവാരങ്ങളെ തകര്‍ത്തു കളഞ്ഞിരിക്കുന്നു. ഇതിനൊപ്പമാണ് മോദി ഭരണത്തിലെ സാമ്പത്തിക മഹാമാരി കൂടി അവരെ വേട്ടയാടുന്നതെന്നും രാഹുല്‍ ആരോപിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഇന്ത്യാ ഗേറ്റിലെ മലിനീകരണ പ്രതിഷേധത്തില്‍ സംഘര്‍ഷം; പെപ്പര്‍ സ്‌പ്രേയുമായി 15 പേര്‍ അറസ്റ്റില്‍

റോഡ് ഉപരോധത്തിലേര്‍പ്പെട്ട പ്രതിഷേധക്കാരില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചതിനെത്തുടര്‍ന്ന് സ്ഥിതി നിയന്ത്രണാതീതമായി.

Published

on

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായു മലിനീകരണ നില ഭീഷണിപരമായി ഉയര്‍ന്നതിനെതിരെ ഇന്ത്യാ ഗേറ്റില്‍ നടന്ന പ്രതിഷേധം ഗുരുതര സംഘര്‍ഷത്തിലേക്ക് നീങ്ങി. റോഡ് ഉപരോധത്തിലേര്‍പ്പെട്ട പ്രതിഷേധക്കാരില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചതിനെത്തുടര്‍ന്ന് സ്ഥിതി നിയന്ത്രണാതീതമായി. തുടര്‍ന്ന് 15 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വിശദീകരണപ്രകാരം, പ്രതിഷേധം ആംബുലന്‍സുകളുടെയും മെഡിക്കല്‍ ടീമുകളുടെയും സഞ്ചാരത്തിന് തടസം സൃഷ്ടിച്ചിരുന്നു. ഇത് പ്രതിഷേധക്കാരോട് ശ്രദ്ധിപ്പിച്ചതിനെത്തുടര്‍ന്ന് വാക്കുതര്‍ക്കവും പിന്നീട് ഏറ്റുമുട്ടലും ഉണ്ടായി. അതിനിടയില്‍ ചിലര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പെപ്പര്‍ സ്‌പ്രേ ഉപയോഗിച്ചതായി പൊലീസ് ആരോപിച്ചു. ഡല്‍ഹിയിലെ വായു ഗുണനിലവാരം പൊതുജനാരോഗ്യത്തിനും ഗുരുതര ഭീഷണിയായി മാറിയിരിക്കുകയാണെന്ന് Delhi Coordination Committee for clean Air വ്യക്തമാക്കുന്നു. മലിനീകരണത്തിന്റെ അടിസ്ഥാന കാരണങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും സംഘടന ആരോപിച്ചു. ദീര്‍ഘകാല നയങ്ങളേക്കാള്‍ വാട്ടര്‍ സ്പ്രിങ്ക്‌ളറുകള്‍, ക്ലൗഡ് സീഡിംഗ് പോലുള്ള താല്‍ക്കാലിക നടപടികളിലാണ് അധികാരികള്‍ ആശ്രയിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

Continue Reading

entertainment

ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര അന്തരിച്ചു

മരണം സ്ഥിരീകരിച്ച് കരണ്‍ ജോഹര്‍ എക്‌സില്‍ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.

Published

on

മുംബൈ: ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര (ധരം സിങ് ഡിയോള്‍) അന്തരിച്ചു. മുംബൈയിലായിരുന്നു അന്ത്യം. മരണം സ്ഥിരീകരിച്ച് കരണ്‍ ജോഹര്‍ എക്‌സില്‍ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. മുംബൈയിലെ വസതിയില്‍ ഉച്ചക്ക് ഒരുമണിയോടെയായിരുന്നു മരണം.

രണ്ടാഴ്ച മുമ്പ് മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ വേളയില്‍ ധര്‍മേന്ദ്ര മരിച്ചുവെന്ന അഭ്യൂഹം പ്രചരിച്ചിരുന്നു. എന്നാല്‍ മരണവാര്‍ത്ത തെറ്റാണെന്ന് കുടുംബം സ്ഥിരീകരിച്ചതോടെ മാധ്യമങ്ങള്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ശ്വാസസംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ഒക്ടോബര്‍ 31നാണ് ധര്‍മേന്ദ്രയെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. പിന്നീട് ആശുപത്രി വിടുകയും ചെയ്തു.

ലുധിയാനയില്‍ ജനിച്ച ധര്‍മേന്ദ്ര 1960ല്‍ ‘ദില്‍ ഭീ തേരാ ഹം ഭീ തേരെ’ എന്ന ചിത്രത്തിലൂടെയാണ് തന്റെ കരിയര്‍ ആരംഭിച്ചത്. 2012ല്‍ ഭാരത സര്‍ക്കാരിന്റെ മൂന്നാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചു. ആറ് പതിറ്റാണ്ട് നീണ്ട കരിയറില്‍ യാദോന്‍ കി ബാരാത്ത്, മേരാ ഗാവ് മേരാ ദേശ്, നൗക്കര്‍ ബീവി കാ, ഫൂല്‍ ഔര്‍ പത്ഥര്‍, ബേതാബ്, ഘായല്‍ തുടങ്ങിയ അവാര്‍ഡ് നേടിയ നിരവധി ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. പഞ്ചാബിലെ ലുധിയാനയില്‍ ജനിച്ച ധര്‍മേന്ദ്ര കേവല്‍ കൃഷന്‍ ഡിയോള്‍ പിന്നീട് സിനിമയിലെ മിന്നും താരമാകുകയായിരുന്നു.

1960കളില്‍ ലളിതവും റൊമാന്റിക്കുമായ കഥാപാത്രങ്ങളിലൂടെയാണ് അദ്ദേഹം സിനിമാ ജീവിതം ആരംഭിച്ചത്. 1970കളില്‍ അദ്ദേഹം ആക്ഷന്‍ സിനിമകളിലേക്ക് തിരിയുകയും ബോളിവുഡിലെ ഏറ്റവും വലിയ ആക്ഷന്‍ താരങ്ങളില്‍ ഒരാളായി മാറുകയും ചെയ്തു. ആക്ഷന്‍ രംഗങ്ങളിലും കോമഡി, റൊമാന്‍സ്, നാടകം എന്നിങ്ങനെയുള്ള എല്ലാത്തരം റോളുകളിലും അദ്ദേഹം ഒരുപോലെ തിളങ്ങി. ഷോലെ എന്ന എക്കാലത്തെയും വലിയ ഹിറ്റ് ചിത്രത്തിലെ വീരു എന്ന കഥാപാത്രം അദ്ദേഹത്തിന്റെ കരിയറിലെ ഒരു നാഴികക്കല്ലാണ്. നൂറിലധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Continue Reading

india

തമിഴ്‌നാട്ടില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; ആറ് മരണം

28 പേര്‍ക്ക് പരിക്ക്

Published

on

തെങ്കാശി: തെങ്കാശിയില്‍ രണ്ട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് വന്‍ അപകടം. ആറ് പേര്‍ മരിച്ചു. 28 പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെയാണ് സംഭവം. മധുരയില്‍ നിന്ന് ചെങ്കോട്ടയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും തെങ്കാശിയില്‍ നിന്ന് കോവില്‍പ്പെട്ടിയിലേക്ക് പോകുകയായിരുന്ന മറ്റൊരു ബസും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ രണ്ട് വാഹനങ്ങളും പൂര്‍ണ്ണമായും തകര്‍ന്നു.

പൊലീസിന്റെയും അഗ്‌നിശമന സേനാംഗങ്ങളുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മധുരയില്‍ നിന്ന് ചെങ്കോട്ടയിലേക്ക് പോവുകയായിരുന്ന ബസ് അശ്രദ്ധമായി ഓടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം പരിക്കേറ്റ യാത്രക്കാരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ചിലരുടെ നില ഗുരുതരമായി തുടരുകയാണെന്നും മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Continue Reading

Trending