ബംഗളൂരു: കര്‍ണാടകയില്‍ ബി.ജെ.പി കുതിരക്കച്ചവടത്തിന് ശ്രമിക്കുകയാണെങ്കില്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന് കോണ്‍ഗ്രസ്. തങ്ങളുടെ പക്ഷത്ത് നിന്ന് മൂന്നു എം.എല്‍.എമാരെ ബി.ജെ.പി ചാക്കിട്ടു പിടിച്ചാല്‍ അവരുടെ ആറു എം.എല്‍.എമാര്‍ തങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

ബിജെപിയുടെ നീക്കത്തില്‍ തങ്ങള്‍ക്ക് ഭയമില്ല. അവര്‍ക്കിപ്പോഴും സര്‍ക്കാര്‍ രൂപീകരിക്കണമെങ്കില്‍ 14-15 എം.എല്‍.എമാരുടെ പിന്തുണ വേണം. സ്വതന്ത്രരുടെ പിന്തുണയില്ലെങ്കില്‍ പോലും തങ്ങള്‍ക്കൊപ്പം 80+37 പേരുണ്ട്. ബിജെപിക്കുള്ളതാവട്ടെ 104ഉം.

ബിജെപി തങ്ങളുടെ മൂന്നു എം.എല്‍.എമാരെ കൂടെ കൂട്ടിയാല്‍ അവരുടെ ആറ് എം.എല്‍.എമാരെ തങ്ങളുടെ പാളയത്തിലെത്തിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.