kerala

വന്ദേ ഭാരത് കടന്നുപോകവെ ട്രാക്കിൽ ഹിറ്റാച്ചി കൊണ്ട് നിർമ്മാണ പ്രവർത്തനം; തലനാരിഴയ്ക്ക് ഒഴിവായത് വൻദുരന്തം

By webdesk14

October 26, 2024

കണ്ണൂർ: റെയിൽവേ ട്രാക്കിൽ അശ്രദ്ധമായി മണ്ണുമാന്തി യന്ത്രം പ്രവർത്തിപ്പിച്ചതിനു പിന്നാലെ സഡൻ ബ്രേക്കിട്ട് വന്ദേഭാരത് എക്സ്പ്രസ്. തലനാരിഴയ്ക്കാണ് വൻദുരന്തം ഒഴിവായത്. പയ്യന്നൂരിലാണ് സംഭവം. സംഭവത്തെ തുടർന്ന് മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്ററായ കർണാടക സ്വദേശിക്കെതിരെ കേസെടുത്തു.

കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന വന്ദേഭാരത് ആണ് ലോക്കോ പെെലറ്റിൻറെ സമയോചിത ഇടപെടലിൽ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. പയ്യന്നൂരിൽ നിർമ്മാണ പ്രവർത്തനത്തിനായി എത്തിയ ഹിറ്റാച്ചി എക്സ്കവേറ്റർ ട്രാക്കിൽ കയറുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.