പിണറായി സര്‍ക്കാരിന്റെ തുടര്‍ ഭരണത്തിനെതിരെ തിരുവനന്തപുരം സിപിഎം ജില്ലാ സമ്മേളനത്തില്‍ വ്യാപക വിമര്‍ശനം.തുടര്‍ഭരണം പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല,പുതിയ സര്‍ക്കാര്‍ അത്രകണ്ട് മെച്ചപ്പെടുന്നില്ല എന്നും പ്രതിനിധികള്‍ വ്യാപകമായി വിമര്‍ശനമുന്നയിച്ചു. ജില്ലാ സമ്മേളനത്തിന് ഭാഗമായി കഴിഞ്ഞ ദിവസം നടന്ന പൊതു ചര്‍ച്ചയിലാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് അഭിപ്രായ വ്യത്യാസങ്ങള്‍ ഉയര്‍ന്നു പൊങ്ങിയത്.

ഒന്നാം പിണറായി സര്‍ക്കാരിനെ വെച്ച് താരതമ്യം ചെയ്യുമ്പോള്‍ ഇന്നത്തെ സര്‍ക്കാറിന്റേത് മോശം പ്രകടനമാണ്. ആഭ്യന്തര വകുപ്പും ആരോഗ്യവകുപ്പിന്റെയും പ്രവര്‍ത്തനങ്ങളില്‍ വ്യാപക വീഴ്ച ഉണ്ട്, തദ്ദേശവകുപ്പും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി.

കെ റെയിലുമായി ബന്ധപ്പെട്ടുയര്‍ന്ന ആക്ഷേപങ്ങളെ പ്രതിരോധിക്കാന്‍ കഴിയുന്നില്ല.ഇത് കേവലം പണം തട്ടനുള്ള പദ്ദതി മാത്രമാണ് എന്നാണ് വ്യാപകമായ വിമര്‍ശനം.ഇതിനെയൊന്നും പ്രതിരോധിക്കാന്‍ കഴിയുന്നില്ല. പ്രതിരോധിക്കാന്‍ സാധിക്കുന്ന വിധം വേണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.