സംസ്ഥാനത്ത് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സ്‌കൂളുകള്‍ അടച്ചെങ്കിലും എസ്എസ്എല്‍സി,പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പരീക്ഷകള്‍ മുന്‍കൂട്ടി നിശ്ചയിച്ച തീയതി പ്രകാരം നടക്കും. കൂടാതെ ഒന്നു മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളിലേക്കുള്ള ടൈംടേബിള്‍ ഉടന്‍ തയ്യാറാക്കും.

സ്‌കൂളുകളില്‍ കോവിഡ് വ്യാപനം രൂക്ഷമല്ല, എങ്കിലും കുട്ടികളുടെ കാര്യത്തില്‍ പരീക്ഷണത്തിന് തയ്യാറല്ല അതുകൊണ്ടാണ് സ്‌കൂള്‍ അടയ്ക്കാനുള്ള തീരുമാനം കൈക്കൊണ്ടത്, ഇത് സംസ്ഥാനത്തെ എല്ലാ സ്‌കൂളുകള്‍ക്കും ബാധകമാണ്. മന്ത്രി വ്യക്തമാക്കി.

എസ്എസ്എല്‍സി പരീക്ഷകള്‍ക്കുള്ള ഫോക്കസ് ഏരിയ നിശ്ചയിച്ചു, കൂടാതെ തിങ്കളാഴ്ച 11 മണിക്ക് ഉന്നത തല യോഗം ചേരുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.