kerala

കരാറുകാർ അനിശ്ചിതകാല പണിമുടക്കിലേക്ക്; സംസ്ഥാനത്തെ റേഷൻ വിതരണവും സംഭരണവും പ്രതിസന്ധിയിലേക്ക്

By webdesk14

January 12, 2024

തിരുവനന്തപുരം: റേഷൻ ട്രാൻസ്പോർട്ടേഷൻ കരാറുകാർ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ റേഷൻ വിതരണവും സംഭരണവും സ്തംഭനാവസ്ഥയിലേക്ക്. നാളെമുതലാണ് പണിമുടക്ക്. ഇതോടെ സംസ്ഥാനത്തെ റേഷൻ വിതരണവും സംഭരണവും സ്തംഭിക്കുമെന്ന് ഉറപ്പാണ്.

കുടിശ്ശിക തീർക്കുന്നതിൽ സപ്ലൈകോ വീഴ്ച വരുത്തിയതിനെ തുടർന്നാണ് തീരുമാനമെന്ന് കരാരുകാരുടെ സംഘടന അറിയിച്ചു. കുടിശ്ശിക തന്നു തീർക്കാതെ മുന്നോട്ടുപോകാനാവില്ലെന്നും കരാറുകാരുടെ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ അനിശ്ചിതകാല പണിമുടക്ക് ഒത്തുതീർപ്പാക്കാനുള്ള ഊർജ്ജിതമാണ്