Connect with us

kerala

കരിപ്പൂരില്‍ വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം ഇന്നു മുതല്‍

വിമാന സര്‍വ്വീസുകള്‍ വൈകീട്ട് 6 മുതല്‍ രാവിലെ 10 വരെയുള സമയത്തേക്ക് റീ ഷെഡ്യൂള്‍ ചെയ്യും.

Published

on

നവീകരണ പ്രവൃത്തിയുടെ ഭാഗമായി കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവള റണ്‍വേ ഇന്ന് മുതല്‍ ഭാഗികമായി അടച്ചിടും. രാവിലെ 10 മുതല്‍ വൈകീട്ട് 6 വരെയാണ് റണ്‍വേ അടച്ചിടുന്നത്. വിമാന സര്‍വ്വീസുകള്‍ വൈകീട്ട് 6 മുതല്‍ രാവിലെ 10 വരെയുള സമയത്തേക്ക് റീ ഷെഡ്യൂള്‍ ചെയ്യും.

റണ്‍വേയുടെ കേന്ദ്രീകൃത ലൈറ്റിംങ്ങ് സംവിധാനം ഇതോടൊപ്പം സ്ഥാപിക്കുന്നുണ്ട്. ആറ് മാസത്തിനകം നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനാണ് എയര്‍ പോര്‍ട്ട് അതോറിറ്റി കരാര്‍ നല്‍കിയിരിക്കുന്നത്. മഴക്കു മുന്നേ റണ്‍വേ റീകാര്‍ പെറ്റിംങ്ങ് പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം. റണ്‍വേയുടെ ഉപരിതലം ബലപ്പെടുത്തുന്ന ടാറിംങ്ങ് ജോലികളാണ്്ഇന്ന് മുതല്‍ ആരംഭിക്കുക. 3 മണിക്കൂര്‍ നിര്‍മ്മാണ ജോലികളും 5 മണിക്കൂര്‍ സെറ്റിംങ്ങ് സമയവുമാണ് ഇതിനാവശ്യമായി വരുന്നത്. ഇതോടൊപ്പം റണ്‍വേയുടെ മധ്യഭാഗത്തെ ലൈറ്റിംങ്ങ് സംവിധാനവും സ്ഥാപിക്കുന്നുണ്ട്. ഡല്‍ഹി ആസ്ഥാനമായ എന്‍.എസ്.സി കമ്പനി 56 കോടി രൂപക്കാണ് കരാര്‍ എടുത്തിരിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോഴിക്കോട് ആഡംബര കാറുകളുടെ ലോഗോ മോഷണം

റോഡരികിലും സ്ഥാപനങ്ങളുടെ മുന്നിലും നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ നിന്നാണ് ലോഗോകള്‍ കാണാതാകുന്നത്.

Published

on

കോഴിക്കോട്: നഗരത്തിലും പരിസരപ്രദേശങ്ങളിലും പാര്‍ക്ക് ചെയ്യുന്ന ആഡംബര കാറുകളുടെ ലോഗോകള്‍ വ്യാപകമായി മോഷ്ടിക്കപ്പെടുന്നതോടെ വാഹന ഉടമകള്‍ ആശങ്കയില്‍. റോഡരികിലും സ്ഥാപനങ്ങളുടെ മുന്നിലും നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ നിന്നാണ് ലോഗോകള്‍ കാണാതാകുന്നത്.

പരസ്പരം അറിയുന്ന നാല് പേരുടെ വാഹനങ്ങളാണ് ഇടക്കിടെ മോഷണത്തിന് ഇരയാകുന്നത്. ഇവരോടൊപ്പം പരിചയത്തിലുള്ള മറ്റു ചിലരുടെ വാഹനങ്ങളിലും ഇതേ രീതിയില്‍ ലോഗോ നഷ്ടപ്പെട്ടതായി പരാതി. പത്തിലധികം തവണ ലോഗോ മാറ്റിവെക്കേണ്ടി വന്നവര്‍ പോലും ഉണ്ട്. കാറിന്റെ മുന്‍വശത്തെ പ്രധാന ലോഗോ ഇളക്കി മാറ്റാന്‍ എളുപ്പമാണെന്നതാണ് ഇത്തരം മോഷണം വ്യാപകമാക്കുന്നതെന്ന് ഉടമകള്‍ പറയുന്നു.

സ്വന്തമായ അന്വേഷണത്തില്‍ കൂടുതലും കുട്ടികളാണ് ഇത്തരം പ്രവൃത്തികളുടെ പിന്നിലെന്ന് ചില വാഹന ഉടമകള്‍ കണ്ടെത്തിയിട്ടുണ്ട്. ഒരു തവണ ലോഗോ മാറ്റിവെക്കാന്‍ കുറഞ്ഞത് 5,000 രൂപയോളം ചെലവാകുന്നു. ചില കാറുകളുടെ ലോഗോ വില ഇതിലും കൂടുതലാണ്.

Continue Reading

kerala

ആലുവയില്‍ ആംബുലന്‍സ് മറിഞ്ഞു രോഗി മരിച്ചു

പുളിഞ്ചുവട് മെട്രോ സ്റ്റേഷന് സമീപമാണ് അപകടം.

Published

on

കൊച്ചി: എറണാകുളം ആലുവയില്‍ ആംബുലന്‍സ് മറിഞ്ഞു രോഗി മരിച്ചു. പുളിഞ്ചുവട് മെട്രോ സ്റ്റേഷന് സമീപമാണ് അപകടം. കാലടി സ്വദേശി എസ്തപ്പാന്‍(69) ആണ് മരിച്ചത്.

 

Continue Reading

kerala

സംസ്ഥാനത്ത് ഇടത്തരം മഴ തുടരാന്‍ സാധ്യത; മത്സ്യബന്ധനത്തിന് തെക്കന്‍ തീരങ്ങളില്‍ വിലക്ക്

മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെങ്കിലും, ഇന്ന് ജില്ലകളില്‍ പ്രത്യേക മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ചില ദിവസങ്ങളിലും ഇടത്തരം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെങ്കിലും, ഇന്ന് ജില്ലകളില്‍ പ്രത്യേക മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് നിരോധനമില്ലെന്നും അറിയിച്ചു.

ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ പ്രഭാവത്തോടെ കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് സാധാരണയേക്കാള്‍ കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തപ്പെട്ടിരുന്നത്. ഈ കാലാവസ്ഥാ നിലയും അടുത്ത ദിവസങ്ങളില്‍ മാറാനുണ്ടെന്ന് പ്രവചനം.

അതേസമയം, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ഗള്‍ഫ് ഓഫ് മന്നാര്‍, കന്യാകുമാരി തീരം, തമിഴ്നാട്പുതുച്ചേരി തീരങ്ങള്‍, തെക്കന്‍ ആന്ധ്രാപ്രദേശ്, അതിനോട് ചേര്‍ന്ന മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ മേഖലകളില്‍ മത്സ്യബന്ധനം ഒഴിവാക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

 

 

Continue Reading

Trending