kerala
ലോക്ക് ഷോര്‍ ആശുപത്രിയിലെ വിവാദ അവയവദാനം; ക്രൂരത തുറന്നുകാട്ടി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, എബിന്റെ ഹൃദയം വികൃതമാക്കപ്പെട്ടു
ലോക്ക് ഷോർ ആശുപത്രിയിലെ അവയവദാന വിവാദത്തിൽ ഉടുമ്പൻചോല സ്വദേശി എബിനോട് ചെയ്ത ക്രൂരത വെളിവാക്കി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പോസ്റ്റ്‌മോര്‍ട്ടത്തിനുപോലും പര്യാപ്തമല്ലാത്ത വിധം ഹൃദയം വികൃതമാക്കപ്പെട്ടു. അപകടശേഷം മൂന്നു ദിവസം ആശുപത്രിയില്‍ കിടന്നിട്ടും എബിന്റെ തലച്ചോറില്‍ അകത്തും പുറത്തുമായി 120 മില്ലിഗ്രാം രക്തം കെട്ടിക്കിടന്നു.
ആന്തരിക രക്തസ്രാവം ഒഴിവാക്കാന്‍ ശ്രമമുണ്ടാവാത്തത് ദുരൂഹമാണ്. നടപടി ക്രമങ്ങൾ പാലിക്കാതെയാണ് അവയവങ്ങൾ നീക്കം ചെയ്തതെന്നും അവയവമാറ്റ രേഖകള്‍ പോസ്റ്റ്‌മോര്‍ട്ടം സമയത്ത് പൊലീസ് ഹാജരാക്കിയില്ലെന്നും റിപ്പോർട്ടിലുണ്ട്.. ഫോറന്‍സിക സര്‍ജന്റെ മൊഴിയടുക്കാതെ കേസ് അവസാനിപ്പിയ്ക്കാനും ശ്രമം നടന്നു.ശരീരത്തില്‍ നിന്ന് വൃക്കയും കരളും നീക്കം ചെയ്തിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, എബിന് കൃത്യമായ ചികിത്സ നൽകിയെന്നും നിയമങ്ങൾ പാലിച്ചാണ് അവയവദാനം നടത്തിയതെന്നും ആശുപത്രി അധികൃതർ അവകാശപ്പെട്ടിരുന്നു. രോഗി ആശുപത്രിയിലെത്തുമ്പോൾ അതീവ ഗുരുതരാവസ്ഥയിലായിരുന്നു. കൃഷ്ണമണികൾ വികസിച്ച നിലയിലായിരുന്നു. മസ്തിഷ്കത്തിലെ ക്ഷതം ഗുരുതരമായിരുന്നു. ജീവിതത്തിലേയ്ക്ക് തിരിച്ചുവരാനുള്ള എല്ലാം സാധ്യതയും അടഞ്ഞതോടെയാണ് അവയവദാനത്തിന് ശുപാർശ ചെയ്തതെന്നും ആശുപത്രി അധികൃതർ അറിയിച്ചിരുന്നു.
2009 നവംബർ 29നാണ് ഇടുക്കി ഉടുമ്പൻചോല സ്വദേശി വി ജെ എബിനെ ബൈക്ക് അപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിൽ കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിൽ എത്തിക്കുന്നത്. പിറ്റേ ദിവസം വിദഗ്ധ ചികിത്സയ്ക്കായി ലേക് ഷോർ ആശുപത്രിയിലേയ്ക്ക് മാറ്റി. തൊട്ടടുത്ത ദിവസം തന്നെ മസ്തിഷ്ക മരണം സംഭവിച്ചെന്ന് വ്യക്തമാക്കി ഡോക്ടർമാർ അവയവദാനം നടത്തുകയായിരുന്നു.
kerala
കോഴിക്കോട് ആഡംബര കാറുകളുടെ ലോഗോ മോഷണം
റോഡരികിലും സ്ഥാപനങ്ങളുടെ മുന്നിലും നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ നിന്നാണ് ലോഗോകള്‍ കാണാതാകുന്നത്.
കോഴിക്കോട്: നഗരത്തിലും പരിസരപ്രദേശങ്ങളിലും പാര്‍ക്ക് ചെയ്യുന്ന ആഡംബര കാറുകളുടെ ലോഗോകള്‍ വ്യാപകമായി മോഷ്ടിക്കപ്പെടുന്നതോടെ വാഹന ഉടമകള്‍ ആശങ്കയില്‍. റോഡരികിലും സ്ഥാപനങ്ങളുടെ മുന്നിലും നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ നിന്നാണ് ലോഗോകള്‍ കാണാതാകുന്നത്.
പരസ്പരം അറിയുന്ന നാല് പേരുടെ വാഹനങ്ങളാണ് ഇടക്കിടെ മോഷണത്തിന് ഇരയാകുന്നത്. ഇവരോടൊപ്പം പരിചയത്തിലുള്ള മറ്റു ചിലരുടെ വാഹനങ്ങളിലും ഇതേ രീതിയില്‍ ലോഗോ നഷ്ടപ്പെട്ടതായി പരാതി. പത്തിലധികം തവണ ലോഗോ മാറ്റിവെക്കേണ്ടി വന്നവര്‍ പോലും ഉണ്ട്. കാറിന്റെ മുന്‍വശത്തെ പ്രധാന ലോഗോ ഇളക്കി മാറ്റാന്‍ എളുപ്പമാണെന്നതാണ് ഇത്തരം മോഷണം വ്യാപകമാക്കുന്നതെന്ന് ഉടമകള്‍ പറയുന്നു.
സ്വന്തമായ അന്വേഷണത്തില്‍ കൂടുതലും കുട്ടികളാണ് ഇത്തരം പ്രവൃത്തികളുടെ പിന്നിലെന്ന് ചില വാഹന ഉടമകള്‍ കണ്ടെത്തിയിട്ടുണ്ട്. ഒരു തവണ ലോഗോ മാറ്റിവെക്കാന്‍ കുറഞ്ഞത് 5,000 രൂപയോളം ചെലവാകുന്നു. ചില കാറുകളുടെ ലോഗോ വില ഇതിലും കൂടുതലാണ്.
കൊച്ചി: എറണാകുളം ആലുവയില്‍ ആംബുലന്‍സ് മറിഞ്ഞു രോഗി മരിച്ചു. പുളിഞ്ചുവട് മെട്രോ സ്റ്റേഷന് സമീപമാണ് അപകടം. കാലടി സ്വദേശി എസ്തപ്പാന്‍(69) ആണ് മരിച്ചത്.
kerala
സംസ്ഥാനത്ത് ഇടത്തരം മഴ തുടരാന്‍ സാധ്യത; മത്സ്യബന്ധനത്തിന് തെക്കന്‍ തീരങ്ങളില്‍ വിലക്ക്
മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെങ്കിലും, ഇന്ന് ജില്ലകളില്‍ പ്രത്യേക മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ചില ദിവസങ്ങളിലും ഇടത്തരം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെങ്കിലും, ഇന്ന് ജില്ലകളില്‍ പ്രത്യേക മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് നിരോധനമില്ലെന്നും അറിയിച്ചു.
ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ പ്രഭാവത്തോടെ കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് സാധാരണയേക്കാള്‍ കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തപ്പെട്ടിരുന്നത്. ഈ കാലാവസ്ഥാ നിലയും അടുത്ത ദിവസങ്ങളില്‍ മാറാനുണ്ടെന്ന് പ്രവചനം.
അതേസമയം, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ഗള്‍ഫ് ഓഫ് മന്നാര്‍, കന്യാകുമാരി തീരം, തമിഴ്നാട്പുതുച്ചേരി തീരങ്ങള്‍, തെക്കന്‍ ആന്ധ്രാപ്രദേശ്, അതിനോട് ചേര്‍ന്ന മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ മേഖലകളില്‍ മത്സ്യബന്ധനം ഒഴിവാക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
-
india3 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment3 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india3 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india3 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
Sports16 hours agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം
-
kerala3 days agoമണിക്കൂറുകളായി സ്കൈ ഡൈനിംങ്ങില്‍ കുടുങ്ങിക്കിടന്ന വിനോദ സഞ്ചാരികളില്‍ ഒരാളെ രക്ഷപ്പെടുത്തി

