Connect with us

News

COP27: കാലാവസ്ഥയും ഊര്‍ജസുരക്ഷയും ഒരുമിച്ചുപോകണം; ഋഷിസുനക്

കാലാവസ്ഥാഉച്ചകോടിക്ക് തുടക്കം

Published

on

കാലാവസ്ഥാസംരക്ഷണവും ഊര്‍ജസുരക്ഷയും ഒരുമിച്ച് പോകണമെന്നും പ്രതീക്ഷക്ക് വകയുണ്ടെന്നും ബ്രിട്ടന്‍ പ്രധാനമന്ത്രി ഋഷി സുനക്. ഈജിപ്തിലെ ശറമുല്‍ ശൈഖില്‍ നടക്കുന്ന ലോകകാലാവസ്ഥാ ഉച്ചകോടിയില്‍ എത്തി വിദേശത്ത് പൊതുവേദിയില്‍ ആദ്യമായി സംസാരിക്കുകയായിരുന്നു സുനക്.

യുക്രൈന്‍ യുദ്ധംകാരണം കാലാവസ്ഥാ നിയന്ത്രണത്തില്‍ പിന്നോട്ടുപോകേണ്ട കാര്യമില്ല. ലോകം ‘കാലാവസ്ഥാ നരകത്തിന്റെ പാതയിലാണെന്ന് ‘ഐക്യരാഷ്ട്രസംഘടനാ സെക്രട്ടറി ആന്റോണിയോ ഗുട്ടറസ് നേരത്തെ യോഗത്തില്‍ പറഞ്ഞിരുന്നു. ‘സഹകരിക്കുക അല്ലെങ്കില്‍ നശിക്കുക എന്നതാണ് നമ്മുടെ മുന്നിലുള്ളത്’. അദ്ദേഹം പറഞ്ഞു.

120 രാജ്യങ്ങളിലെ പ്രതിനിധികളാണ് യോഗത്തില്‍ സംബന്ധിക്കുന്നത്. ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍, ബ്രിട്ടീഷ് മുന്‍പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ തുടങ്ങിയവരും യോഗത്തില്‍ സംസാരിച്ചു. പരമ്പരാഗത ഊര്‍ജ ഉപയോഗത്തിലേക്ക് ലോകം മാറേണ്ടത് അനിവാര്യമാണെന്ന് ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് പറഞ്ഞു. നിരവധി പരിസ്ഥിതി ആക്ടിവിസ്റ്റുകളും നഗരത്തില്‍ തമ്പടിച്ചിട്ടുണ്ട്. ഗ്രേറ്റ തുംബെര്‍ഗ് ഐക്യരാഷ്ട്രസഭയെ വിമര്‍ശിച്ച് രംഗത്തെത്തിയെങ്കിലും ഈജിപ്തിലെത്തിയിട്ടില്ല. കല്‍ക്കരി ഉപയോഗം കുറക്കുക, 2030 ഓടെ വനനശീകരണം പൂര്‍ണമായും നിര്‍ത്തിവെക്കുക, മീതൈന്‍ വാതക ബഹിര്‍ഗമനം 30 ശതമാനം കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഗ്ലാസ്ഗോ ഉച്ചകോടി മുന്നോട്ടുവെച്ചിരുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; ‘എപ്പോൾ ആത്മഹത്യ ചെയ്യുമെന്ന് സുകാന്ത്, നിർണായക തെളിവുകൾ വീണ്ടെടുത്തു

Published

on

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതി സുകാന്തിനെതിരെ കൂുടുതൽ തെളിവുകൾ കണ്ടെത്തി പൊലീസ്. സുകാന്തും ഐബി ഉദ്യോഗസ്ഥയും തമ്മിലുള്ള ടെലഗ്രാം ചാറ്റാണ് പൊലീസ് വീണ്ടെടുത്തിരിക്കുന്നത്. യുവതിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് സുകാന്താണെന്നതിന്റെ ശക്തമായ തെളിവുകളാണ് ഈ ചാറ്റില്‍ നിന്ന് പൊലീസിന് ലഭിച്ചത്. ടെലഗ്രാമിൽ നടത്തിയ ചാറ്റിൽ ഐബി ഉദ്യോഗസ്ഥയോട് ‘പോയി ചാവൂ’ എന്ന് സുകാന്ത് ആവശ്യപ്പെട്ടിട്ടുണ്ട്.

ആത്മഹത്യാ പ്രേരണക്കുറ്റത്തിന് ശക്തമായ തെളിവാണ് ചാറ്റെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ. സുകാന്തിന്റെ ഫോൺ വീണ്ടും വിശദമായ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. എനിക്ക് നിന്നെ വേണ്ടെന്നും നീ ഒഴിഞ്ഞാലേ എനിക്ക് അ‌വളെ കല്യാണം കഴിക്കാൻ പറ്റൂ എന്നും സുകാന്ത് ടെലഗ്രാം ചാറ്റില്‍ പറയുന്നുണ്ട്. എനിക്ക് ഭൂമിയില്‍ ജീവിക്കാന്‍ താല്‍പര്യമില്ലെന്നും യുവതി പറയുന്നുണ്ട്. നീ പോയി ചാകണം,എന്ന് ചാകുമെന്നും സുകാന്ത് നിരന്തരം ചോദിക്കുന്നുണ്ട്.ഇതിനൊടുവിലാണ് ആഗസ്ത് ഒമ്പതിന് മരിക്കുമെന്ന് യുവതി മറുപടി നല്‍കുന്നത്.

മാര്‍ച്ച് 24നാണ് പേട്ട റെയില്‍വേ സ്റ്റേഷന് സമീപം ഐബി ഉദ്യോഗസ്ഥയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ ഐബി ഉദ്യോഗസ്ഥ ട്രാക്കിന് കുറുകേ കിടന്നതാണെന്ന് വ്യക്തമാക്കി ലോക്കോ പൈലറ്റ് രംഗത്തെത്തിയിരുന്നു. മരിക്കുന്നതിന് തൊട്ടുമുന്‍പ് ഐബി ഉദ്യോഗസ്ഥ സുകാന്തുമായി ഫോണില്‍ സംസാരിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.

Continue Reading

kerala

സംസ്ഥാനത്ത് മഴ ശക്തമാകുന്നു; ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് നല്‍കിയിട്ടുള്ളത്

Published

on

തിരുവനന്തപുരം: കേരളത്തിലെ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. മധ്യ, വടക്കൻ ജില്ലകളില്‍ കനത്ത മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. ആറ് ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് നല്‍കിയിട്ടുള്ളത്. എല്ലാ ജില്ലകളിലും മഴയ്ക്കുള്ള സാധ്യതയുണ്ട്. ബാക്കി എല്ലാ ജില്ലകളിലും മഞ്ഞ അലേര്‍ട്ടാണ് ഉള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളപ്പോഴാണ് ഓറഞ്ച് അലേര്‍ട്ട് നൽകുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലേര്‍ട്ടാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ടുമുണ്ട്. ബാക്കി ജില്ലകളിൽ മഞ്ഞ അലേര്‍ട്ടുമുണ്ട്. 25ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 26ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ റെഡ് അലേർട്ട് മുന്നറിയിപ്പുണ്ട്.

കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽ, കുഴത്തൂർ മുതൽ കോട്ടക്കുന്ന് വരെ തീരത്ത് കള്ളക്കടൽ മുന്നറിയിപ്പുമുണ്ട്. കേരള തീരത്ത്  രാത്രി 08.30 വരെ 0.5 മുതൽ 1.0 മീറ്റർ വരെയും കന്യാകുമാരി തീരത്ത്‌ 1.0 മുതൽ 1.1 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കമെന്നും കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

Continue Reading

kerala

പ്രസവാവധിയെടുത്ത പി ജി വിദ്യാര്‍ഥികള്‍ ആശങ്കയില്‍ ; പുതിയ തീരുമാനവുമായി കേരള സര്‍വകലാശാല

ആറുമാസത്തെ പ്രസവാവധിയെടുത്ത വിദ്യാര്‍ഥികള്‍ക്ക് എത്ര ക്ലാസില്‍ ഹാജരായാലും 80 ശതമാനം ഹാജര്‍ പൂര്‍ത്തികരിക്കാന്‍ കഴിയില്ല

Published

on

കോഴിക്കോട്: അവസാന വര്‍ഷത്തില്‍ 80 ശതമാനം ഹാജര്‍ നിര്‍ബന്ധമാക്കി കേരള ആരോഗ്യ സര്‍വകലാശാല. 2021 ബാച്ചിലെ പി.ജി മെഡിക്കല്‍ വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതാനാകുമോ എന്ന ആശങ്കയില്‍ കഴിയുന്നത്. നാഷണല്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ മാനദണ്ഡത്തിന് വിരുദ്ധമായാണ് കേരള സര്‍വകലശാലയുടെ തീരുമാനം. ആറുമാസത്തെ പ്രസവാവധിയെടുത്ത വിദ്യാര്‍ഥികള്‍ക്ക് എത്ര ക്ലാസില്‍ ഹാജരായാലും 80 ശതമാനം ഹാജര്‍ പൂര്‍ത്തികരിക്കാന്‍ കഴിയില്ല.

മെഡിക്കല്‍ പി ജി പരീക്ഷയെഴുതാന്‍ അവസാന വര്‍ഷത്തില്‍ 80 ശതമാനം ഹാജര്‍ വേണമെന്ന കേരള ആരോഗ്യ സര്‍വകലാശാലയുടെ മാനണ്ഡം നടപ്പിലാക്കുന്നതോടെ നിരവധി വിദ്യാര്‍ഥികളാണ് ബുദ്ധിമുട്ടിലായത്. ഇത് പരിഹരിക്കാന്‍ സര്‍വകലാശാല തയ്യാറാവണമെന്നാണ് വിദ്യാര്‍ഥി യൂണിയനുകളുടെ ആവശ്യം. വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കുന്ന കാര്യമായത് കൊണ്ട് അനുകൂലമായ തീരുമാനത്തിന് നിരവധി പേരാണ് കാത്തിരിക്കുന്നത്.

Continue Reading

Trending