Connect with us

kerala

അഴിമതി: ശിക്ഷിക്കപ്പെട്ട പൊതുപ്രവര്‍ത്തകര്‍ക്ക് ആജീവനാന്ത വിലക്ക് വേണമെന്ന് നിര്‍ദേശം

അഴിമതി കേസില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ആജീവനാന്തം വിലക്കണമെന്ന് സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്.

Published

on

ന്യൂഡല്‍ഹി: അഴിമതി കേസില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ആജീവനാന്തം വിലക്കണമെന്ന് സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. മുതിര്‍ന്ന അഭിഭാഷകനായ വിജയ് ഹസാരികയെയാണ് കോടതി അമിക്കസ് ക്യൂറിയായി നിയോഗിച്ചിരുന്നത്. ശിക്ഷിക്കപ്പെട്ടവര്‍ ആറ് വര്‍ഷത്തെ വിലക്കിന് ശേഷം മത്സരിക്കുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയ്ക്ക് വിരുദ്ധമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമനിര്‍മാണ സംഭാംഗത്വം പരമ പവിത്രമാണ്.

കുറ്റം ചെയ്തവര്‍ ആറ് വര്‍ഷത്തെ അയോഗ്യതയ്ക്ക് ശേഷം തല്‍സ്ഥാനം വഹിക്കുന്നത് ധാര്‍മികതയല്ല. അതിനാല്‍ സ്ഥിരം അയോഗ്യത പ്രഖ്യാപിക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബി.ജെ.പി നേതാവ് അശ്വനി കുമാര്‍ ഉപാധ്യായ നല്‍കി ഹര്‍ജിയിലാണ് കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചത്. സെപ്തംബര്‍ 15ന് കേസില്‍ കോടതി വീണ്ടും വാദം കേള്‍ക്കും. രാജ്യത്ത് നിലവി ല്‍ 5175 കേസുകളാണ് നിയമസഭാ, പാര്‍ലമെന്റ് സാമാജികര്‍ക്കെതിരെ ഹൈക്കോടതികളില്‍ കെട്ടിക്കിടക്കുന്നത്. മൊത്തം കേസുകളുടെ നാലിലൊന്ന് ശതമാനവും ഉത്തര്‍പ്രദേശിലെ ജനപ്രതിനിധികളുടെ പേരിലുള്ളതാണ്. കഴിഞ്ഞ വര്‍ഷം നവംബര്‍ വരെയുള്ള കണക്കാണിത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Culture

30-ാമത് ഐ.എഫ്.എഫ്.കെ ഉദ്ഘാടനചിത്രം ‘പലസ്തീന്‍ 36’

30-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമായി ആന്‍മേരി ജാസിര്‍ സംവിധാനം ചെയ്ത ‘പലസ്തീന്‍ 36’ എന്ന ചിത്രം പ്രദര്‍ശിപ്പിക്കും.

Published

on

തിരുവനന്തപുരം: 30-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമായി ആന്‍മേരി ജാസിര്‍ സംവിധാനം ചെയ്ത ‘പലസ്തീന്‍ 36’ എന്ന ചിത്രം പ്രദര്‍ശിപ്പിക്കും.

ഈ വര്‍ഷത്തെ ടോക്കിയോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള ഗ്രാന്‍ഡ് പ്രീ പുരസ്‌കാരം നേടിയ ഈ ചിത്രം, ടോറോന്‍േറാ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഗാലാ പ്രസന്റേഷന്‍ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ 20 മിനിറ്റ് നേരമുള്ള കരഘോഷവും നേടിയിരുന്നു. 98-ാമത് ഓസ്‌കര്‍ പുരസ്‌കാരത്തിനായി ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട പലസ്തീനിയന്‍ ചിത്രം കൂടിയാണിത്.

1936 മുതല്‍ 1939 വരെ നീണ്ടുനിന്ന ബ്രിട്ടീഷ് അധിനിവേശത്തിനെതിരെയുള്ള അറബ് കലാപത്തെ പശ്ചാത്തലമാക്കിയ ചരിത്ര ചിത്രമാണിത്. ഗ്രാമീണനായ യൂസഫിന്റെ ജീവിതസംഘര്‍ഷങ്ങളും, ജെറുസലേമിലെ കലാപസാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ബ്രിട്ടീഷ് ഭരണത്തിനും സയണിസത്തിനുമെതിരെ പലസ്തീന്‍ കലാപം ആരംഭിച്ച വര്‍ഷമാണ് ചിത്രത്തിന്റെ പേരില്‍ സൂചിപ്പിച്ചിരിക്കുന്നത്.

വികാരനിര്‍ഭരമായ കുടുംബ ബന്ധങ്ങളെ അവതരിപ്പിച്ച ആന്‍മേരി ജാസിറിന്റെ ‘വാജിബും’ ഇത്തവണ ഐ.എഫ്.എഫ്.കെ വേദിയില്‍ പ്രദര്‍ശിപ്പിക്കും. 2017-ല്‍ ചിത്രത്തിന് ഐ.എഫ്.എഫ്.കെയില്‍ സുവര്‍ണചകോരം ലഭിച്ചിരുന്നു.

Continue Reading

film

നടിയെ ആക്രമിച്ച കേസ്; നാളെ വിധി, മൊഴി മാറ്റിയത് അഞ്ചിലധികം സിനിമാ താരങ്ങള്‍

നടി ഭാമ, നടന്‍ സിദ്ദിഖ് എന്നിവര്‍ ആദ്യം ദിലീപിന്റെ ഗൂഢാലോചന തെളിയിക്കുന്ന തരത്തില്‍ മൊഴി നല്‍കിയിരുന്നു.

Published

on

നടിയെ ആക്രമിച്ച കേസില്‍ നാളെ വിധി. നടി ഭാമ, നടന്‍ സിദ്ദിഖ് എന്നിവര്‍ ആദ്യം ദിലീപിന്റെ ഗൂഢാലോചന തെളിയിക്കുന്ന തരത്തില്‍ മൊഴി നല്‍കിയിരുന്നു. കാവ്യയുമായുള്ള ബന്ധം മഞ്ജുവിനെ അറിയിച്ചതില്‍ അതിജീവിതയോട് ദിലീപിന് ദേഷ്യമുണ്ടായിരുന്നെന്നും അതിജീവിതയെ ദിലീപ് പരസ്യമായി ഭീഷണിപ്പെടുത്തിയിരുന്നെന്നും ഇവര്‍ പറഞ്ഞിരുന്നു. എന്നാല്‍ വിചാരണ സമയത്ത് ഒന്നും അറിയില്ല എന്ന് ഇവര്‍ മൊഴി മാറ്റി പറയുകയായിരുന്നു. അതേസമയം അതിജീവിത തന്റെയും ദിലീപിന്റെയും ചിത്രങ്ങള്‍ എടുത്ത് മഞ്ജുവിന് അയച്ചുകൊടുത്തെന്നും അതിന്റെ പേരില്‍ ദിലീപ് പ്രകോപിതനായെന്നുമായിരുന്നു കാവ്യ മാധവന്റെ മൊഴി. എന്നാല്‍ വിചാരണ വേളയില്‍ കാവ്യ മൊഴിയില്‍ നിന്ന് പിന്മാറുകയായിരുന്‌ന

ദിലീപും അതിജീവിതയും തമ്മില്‍ ഉണ്ടായിരുന്ന പ്രശ്‌നങ്ങള്‍ അറിയാമെന്ന് നടി ബിന്ദു പണിക്കര്‍ ആദ്യം പറഞ്ഞിരുന്നെങ്കിലും വിചാരണയില്‍ ഒന്നും അറിയില്ലെന്ന് മൊഴി മാറ്റി. നാദിര്‍ഷായും മൊഴി മാറ്റിയ പറഞ്ഞിരുന്നു.

ദിലീപ് തന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നെന്നും ഉപദ്രവിക്കുന്നെന്നും അതിജീവിത പരാതി നല്‍കിയിരുന്നതായി താരസംഘടന എ.എം.എം.എയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പൊലീസിന് മൊഴി നല്‍കിയിരുന്നു. സംഘടനയുടെ ജനറല്‍ സെക്രട്ടറിയായിരിക്കെ വിഷയത്തില്‍ ദിലീപുമായി സംസാരിച്ചു എന്നും ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടരുതെന്ന് ദിലീപ് ആവശ്യപ്പെട്ടു എന്നും ഇടവേള ബാബു പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് നടിയുടെ പരാതിയെക്കുറിച്ച് അറിയില്ലെന്നും പൊലീസിന് അങ്ങനെയൊരു മൊഴി നല്‍കിയില്ലെന്നും മാറ്റി പറഞ്ഞു.

2017 ഫെബ്രുവരിയില്‍ സിനിമ സെറ്റിലേക്ക് പോകുന്നതിനിടെ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു. വിഡിയോയും അക്രമികള്‍ പകര്‍ത്തുകയിരുന്നു. എന്നാല്‍ സംഭവം നടന്ന് തൊട്ടടുത്ത ദിവസം തന്നെ അതിജീവിത പരാതി നല്‍കിയിരുന്നു.

കേസിലെ എട്ടാം പ്രതിയാണ് നടന്‍ ദിലീപ്. 261 സാക്ഷികളാണ് കേസില്‍ ആകെ ഉണ്ടായിരുന്നത്. 28 സാക്ഷികളാണ് വിചാരണക്കിടെ മൊഴിമാറ്റിയത്.

Continue Reading

kerala

മുള്ളന്‍പന്നിയുടെ മുള്ളില്‍ വിഷമിച്ച തെരുവ് നായക്ക് ഓട്ടോ തൊഴിലാളികളുടെ രക്ഷ

ശ്വാസം പോലും എടുക്കാന്‍ ബുദ്ധിമുട്ടാകുന്ന അവസ്ഥയില്‍ മുള്ളന്‍പന്നിയുടെ മുള്ള് മൂക്കില്‍ തുളച്ച് കുടുങ്ങിയ തെരുവ് നായയെ ചെറുവത്തൂര്‍ ഹൈവേ സ്റ്റാന്റിലെ ഓട്ടോ തൊഴിലാളികള്‍ രക്ഷപ്പെടുത്തി.

Published

on

കാസര്‍കോട്: മനുഷ്യസ്‌നേഹത്തിന്റെ മനോഹര ഉദാഹരണമായി രണ്ട് മൃഗരക്ഷാപ്രവര്‍ത്തനങ്ങള്‍ കാസര്‍കോടില്‍ നടന്നു.

ശ്വാസം പോലും എടുക്കാന്‍ ബുദ്ധിമുട്ടാകുന്ന അവസ്ഥയില്‍ മുള്ളന്‍പന്നിയുടെ മുള്ള് മൂക്കില്‍ തുളച്ച് കുടുങ്ങിയ തെരുവ് നായയെ ചെറുവത്തൂര്‍ ഹൈവേ സ്റ്റാന്റിലെ ഓട്ടോ തൊഴിലാളികള്‍ രക്ഷപ്പെടുത്തി.

ഭക്ഷണം പോലും കഴിക്കാന്‍ കഴിയാതെ പ്രയാസത്തിലായിരുന്ന നായയെ ഓട്ടോ തൊഴിലാളികളായ അസീസ്, പ്രേമചന്ദ്രന്‍, രാഘവന്‍ മുഴക്കൊത്ത്, മുത്തലിബ് എന്നിവര്‍ ചേര്‍ന്നാണ് രക്ഷിച്ചത്. മുള്ള് സൂക്ഷ്മമായി നീക്കം ചെയ്തതോടെ നായയുടെ വേദന ഒടുങ്ങി.

ഇതു തന്നെ സമയത്ത്, കാസര്‍കോട് മാവിനക്കട്ടചൂരിപ്പള്ളി റോഡില്‍ ടാര്‍ വീപ്പില്‍ കുടുങ്ങിയ പട്ടിക്കുട്ടികളെ ഫയര്‍ഫോഴ്സ് അത്യാഹിത രക്ഷാപ്രവര്‍ത്തനത്തിലൂടെ രക്ഷപ്പെടുത്തി. ടാറിംഗ് ജോലിക്ക് പിന്നാലെ റോഡരികില്‍ ഉപേക്ഷിച്ച വീപ്പിലായിരുന്നു പട്ടിക്കുട്ടികള്‍ കുടുങ്ങിയത്.

പട്ടിക്കുട്ടികളുടെ നിലവിളി കേട്ട് പരിസരവാസിയായ രാജേഷ് ലോബേ സ്ഥലത്തെത്തി വിവരം ഫയര്‍ഫോഴ്സിനെ അറിയിക്കുകയും ചെയ്തു. സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ ബി. സുകുയുടെ നേതൃത്വത്തിലെ സംഘം സ്ഥലത്തെത്തി വീപ്പ വെട്ടിപ്പൊളിച്ച് പട്ടിക്കുട്ടികളെ ഒന്നൊന്നായി പുറത്തെടുത്തു. ശരീരത്തില്‍ പറ്റിയിരുന്ന ടാര്‍ പൂര്‍ണമായും നീക്കം ചെയ്ത് സുരക്ഷിതരാക്കി.

കാസര്‍കോടിലെ മനുഷ്യസ്‌നേഹത്തിന്റെ ഈ രണ്ട് രക്ഷാപ്രവര്‍ത്തനങ്ങളും നാട്ടുകാരുടെ പ്രശംസ നേടിക്കൊണ്ടിരിക്കുകയാണ്.

 

Continue Reading

Trending