തലശ്ശേരി: സി.പി.എം വിമത നേതാവായ സി.ഒ.ടി.നസീറിനെ അക്രമിച്ച സംഭവത്തില്‍ പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു. കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയ കൊളശ്ശേരി സ്വദേശി റോഷന്‍, വേറ്റുമ്മല്‍ സ്വദേശി സോജിന്‍ എന്നിവരെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് റോഷനെ ചോദ്യംചെയ്തപ്പോഴാണ് കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങളെ കുറിച്ച് സൂചന ലഭിച്ചത്.


ഇതേതുടര്‍ന്ന് പോലീസ് സംഘം റോഷനെയുംകൊണ്ടുവന്ന് ഇയാള്‍ താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്‌സിന് സമീപത്തെ കുറ്റിക്കാട്ടില്‍നിന്ന് അക്രമത്തിന് ഉപയോഗിച്ച കത്തി കണ്ടെടുക്കുകയായിരുന്നു.


തുടര്‍ന്ന് കൊളശ്ശേരിയിലെ കോഴിക്കടയ്ക്കു പിന്നില്‍നിന്ന് ഇരുമ്പ് ദണ്ഡും കണ്ടെടുത്തു. തലശ്ശേരി സി.ഐ വി.കെ.വിശ്വംഭരന്റെ നേതൃത്വത്തിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്.