കോവാക്‌സിന് 50 ശതമാനം ഫലപ്രാപ്തിയേ ഉള്ളുവെന്ന് അന്താരാഷ്ട്ര പ്രസിദ്ധീകരണമായ ലാന്‍സെറ്റിന്റെ പഠന റിപ്പോര്‍ട്ട്. ഈ മാസം നേരത്തെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ കോവാക്‌സിന് 77 ശതമാനം ഫലപ്രാപ്തിയുണ്ടൈന്ന് പറഞ്ഞിരുന്നു.

എന്നാല്‍ അന്തിമ ഫലം വന്നതോടെ 50 ശതമാനമേ ഉള്ളൂ എന്നാണ് പഠനത്തില്‍ പറയുന്നത്.

കോവിഡ് വകഭേദമായ ഡെല്‍റ്റയുടെ തീവ്രവ്യാപനവും രണ്ടാം തരംഗത്തിലെ തീവ്രവ്യാപനവുമാണ് കോവാക്‌സിന്റെ ഫലപ്രാപ്തി കുറയാന്‍ കാരണമെന്ന് പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.