മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം കുറയുന്നു. ഇന്ന് 5,548 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളേക്കാള്‍ രോഗ മുക്തരുടെ എണ്ണത്തില്‍ ഇന്നും നല്ല വര്‍ധനവുണ്ട്. ഇന്ന് 7,303 പേര്‍ക്കാണ് രോഗമുക്തി നേടി.

ഇന്ന് 74 പേര്‍ മരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 43,911 ആയി. സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 16,78,406 ആണ്. 15,10,353 പേര്‍ക്ക് രോഗ മുക്തി. 1,23,585 ആക്ടീവ് കേസുകള്‍. കര്‍ണാടകയില്‍ ഇന്ന് 3,104 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 7,468 പേര്‍ക്ക് ഇന്ന് രോഗ മുക്തിയുണ്ട്. 28 പേരാണ് ഇന്ന് മരിച്ചത്. ഇതോടെ ആകെ മരണം 11,168 ആയി.

സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 8,23,412 ആണ്. ഇതില്‍ 7,57,208 പേര്‍ക്ക് രോഗ മുക്തി. 55,017 ആണ് ആക്ടീവ് കേസുകള്‍.