പെരുമ്പാവൂര്‍: ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയില്‍ മദ്യപസംഘത്തിന്റെ ആക്രമണം. പരിശോധിക്കാനെത്തിയ ഡോക്ടറെ മൂന്നംഗ സംഘം ആക്രമിച്ചു. മദ്യപിച്ച് റോഡില്‍ വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ച മൂന്നംഗ സംഘത്തെ നാട്ടുകാര്‍ പൊലീസിനെ ഏല്‍പ്പിച്ചിരുന്നു. തുടര്‍ന്ന് വൈദ്യപരിശോധനയ്ക്ക് കൊണ്ടുവന്നപ്പോഴാണ് ഇവര്‍ ആശുപത്രിയില്‍ ആക്രമണം അഴിച്ചുവിട്ടത്.

ആശുപത്രി ഉപകരണങ്ങളും അടിച്ചു തകര്‍ത്തു. മാസ്‌ക് ധരിക്കാനും സാമൂഹ്യ അകലം പാലിക്കാനും പറഞ്ഞതിനാണ് ഡോക്ടറെ ആക്രമിക്കാന്‍ കാരണം. ആശുപത്രി സൂപ്രണ്ടിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.