kerala
സംസ്ഥാനത്ത് കോവിഡ് വീണ്ടും പിടിമുറുക്കുന്നു; പുതുതായി 6,194 പേര്‍ക്ക് രോഗം
കഴിഞ്ഞ 24 മണിക്കൂറിനിടെ 61,957 സാമ്പിളുകളാണ് പരിശോധിച്ചത്
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ഇന്ന് 6,194 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. എറണാകുളം 977, കോഴിക്കോട് 791, തിരുവനന്തപുരം 550, മലപ്പുറം 549, തൃശൂര്‍ 530, കണ്ണൂര്‍ 451, ആലപ്പുഴ 392, കോട്ടയം 376, കൊല്ലം 311, പാലക്കാട് 304, കാസര്‍കോട് 286, പത്തനംതിട്ട 256, ഇടുക്കി 230, വയനാട് 191 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 111 പേര്‍ക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്. ഇവരില്‍ 107 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 61,957 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,37,03,838 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 17 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4767 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 171 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5596 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 404 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 956, കോഴിക്കോട് 778, തിരുവനന്തപുരം 398, മലപ്പുറം 528, തൃശൂര്‍ 509, കണ്ണൂര്‍ 357, ആലപ്പുഴ 385, കോട്ടയം 349, കൊല്ലം 301, പാലക്കാട് 140, കാസര്‍ഗോഡ് 260, പത്തനംതിട്ട 228, ഇടുക്കി 220, വയനാട് 187 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
23 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 11, കോഴിക്കോട് 3, കൊല്ലം, കാസര്‍ഗോഡ് 2 വീതം, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2584 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 247, കൊല്ലം 232, പത്തനംതിട്ട 51, ആലപ്പുഴ 129, കോട്ടയം 160, ഇടുക്കി 95, എറണാകുളം 139, തൃശൂര്‍ 218, പാലക്കാട് 205, മലപ്പുറം 304, കോഴിക്കോട് 301, വയനാട് 71, കണ്ണൂര്‍ 278, കാസര്‍ഗോഡ് 154 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 39,778 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,15,342 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,64,894 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,58,988 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5906 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 982 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 17 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 3 പ്രദേശത്തെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 382 ഹോട്ട് സ്പോട്ടുകളാണുള്ളത്.
kerala
ശ്രീലങ്കയില്‍ കുടുങ്ങിയ 237 മലയാളികള്‍ തിരുവനന്തപുരത്തെത്തി; ദിത്വ ചുഴലിക്കാറ്റ് ദുരന്തത്തില്‍ മരണം 153 ആയി
ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് കൊളംബോയില്‍ നിന്ന് ഇവരെ എത്തിച്ചത്.
തിരുവനന്തപുരം: ദിത്വ ചുഴലിക്കാറ്റ് മൂലമുണ്ടായ പ്രളയത്തെയും ദുരന്തങ്ങളെയും തുടര്‍ന്ന് ശ്രീലങ്കയില്‍ കുടുങ്ങിയ 237 മലയാളികള്‍ തിരുവനന്തപുരത്തെത്തി. ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് കൊളംബോയില്‍ നിന്ന് ഇവരെ എത്തിച്ചത്. വിമാനത്താവളത്തില്‍ നോര്‍ക്ക റൂട്ട്സ് പ്രതിനിധികള്‍ സംഘത്തെ സ്വീകരിച്ചു.
ഇനിയും ഏകദേശം 80 പേര് കൂടി ഉടന്‍ തിരുവനന്തപുരത്തെത്തും. നിലവില്‍ ശ്രീലങ്കയില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാര്ക്ക് സഹായത്തിനായി കൊളംബോ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ത്യന്‍ ഹൈക്കമീഷന് ഒരുക്കിയ ഹെല്പ് ഡെസ്കുമായി ബന്ധപ്പെടാം.
അതേസമയം, ‘ഓപ്പറേഷന് സാഗര്‍ ബന്ധു’യുടെ ഭാഗമായി ശ്രീലങ്കയ്ക്ക് ഇന്ത്യ നല്കുന്ന സഹായം തുടര്‍ന്നുകൊണ്ടിരിക്കുന്നു. ദുരന്തബാധിത പ്രദേശങ്ങളിലേക്ക് സി-130, ഐ.എല്‍-76 വിമാനങ്ങളിലൂടെ അര്‍ധസൈനികരെ വിന്യസിച്ചിരിക്കുകയാണ് ഇന്ത്യന്‍ വ്യോമസേന. രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ വിതരണവും ഇപ്പോഴും തുടരുന്നു.
ദിത്വ ചുഴലിക്കാറ്റിന്റെ പിന്നാലെ പെയ്ത കനത്ത മഴയെത്തുടര്‍ന്ന് പ്രളയത്തിലും മണ്ണിടിച്ചിലിലും ശ്രീലങ്കയില്‍ 153 പേര് മരിക്കുകയും 191 പേര് കാണാതാകുകയും ചെയ്തു. വീടുകളും റോഡുകളും നഗരങ്ങളും വെള്ളത്തിനടിയിലായിരിക്കുകയാണ്. രാജ്യവ്യാപകമായി 15,000 വീടുകള്‍ തകര്‍ന്നിട്ടുണ്ട്.
44,000 പേരെ അടിയന്തരമായി താല്‍ക്കാലിക ഷെല്‍ട്ടറുകളിലേക്ക് മാറ്റിയിട്ടുണ്ട്. ആകെ 12,313 കുടുംബങ്ങള്‍ 43,991 പേരെയാണ് ദുരന്തം ബാധിച്ചത്. കൊളംബോയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള ബദുള്ള, നുവാര എലിയ തുടങ്ങിയ തേയിലത്തോട്ട പ്രദേശങ്ങളില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മാത്രം 25ലധികം പേര് മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
kerala
കോഴിക്കോട് ആഡംബര കാറുകളുടെ ലോഗോ മോഷണം
റോഡരികിലും സ്ഥാപനങ്ങളുടെ മുന്നിലും നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ നിന്നാണ് ലോഗോകള്‍ കാണാതാകുന്നത്.
കോഴിക്കോട്: നഗരത്തിലും പരിസരപ്രദേശങ്ങളിലും പാര്‍ക്ക് ചെയ്യുന്ന ആഡംബര കാറുകളുടെ ലോഗോകള്‍ വ്യാപകമായി മോഷ്ടിക്കപ്പെടുന്നതോടെ വാഹന ഉടമകള്‍ ആശങ്കയില്‍. റോഡരികിലും സ്ഥാപനങ്ങളുടെ മുന്നിലും നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ നിന്നാണ് ലോഗോകള്‍ കാണാതാകുന്നത്.
പരസ്പരം അറിയുന്ന നാല് പേരുടെ വാഹനങ്ങളാണ് ഇടക്കിടെ മോഷണത്തിന് ഇരയാകുന്നത്. ഇവരോടൊപ്പം പരിചയത്തിലുള്ള മറ്റു ചിലരുടെ വാഹനങ്ങളിലും ഇതേ രീതിയില്‍ ലോഗോ നഷ്ടപ്പെട്ടതായി പരാതി. പത്തിലധികം തവണ ലോഗോ മാറ്റിവെക്കേണ്ടി വന്നവര്‍ പോലും ഉണ്ട്. കാറിന്റെ മുന്‍വശത്തെ പ്രധാന ലോഗോ ഇളക്കി മാറ്റാന്‍ എളുപ്പമാണെന്നതാണ് ഇത്തരം മോഷണം വ്യാപകമാക്കുന്നതെന്ന് ഉടമകള്‍ പറയുന്നു.
സ്വന്തമായ അന്വേഷണത്തില്‍ കൂടുതലും കുട്ടികളാണ് ഇത്തരം പ്രവൃത്തികളുടെ പിന്നിലെന്ന് ചില വാഹന ഉടമകള്‍ കണ്ടെത്തിയിട്ടുണ്ട്. ഒരു തവണ ലോഗോ മാറ്റിവെക്കാന്‍ കുറഞ്ഞത് 5,000 രൂപയോളം ചെലവാകുന്നു. ചില കാറുകളുടെ ലോഗോ വില ഇതിലും കൂടുതലാണ്.
കൊച്ചി: എറണാകുളം ആലുവയില്‍ ആംബുലന്‍സ് മറിഞ്ഞു രോഗി മരിച്ചു. പുളിഞ്ചുവട് മെട്രോ സ്റ്റേഷന് സമീപമാണ് അപകടം. കാലടി സ്വദേശി എസ്തപ്പാന്(69) ആണ് മരിച്ചത്.
-
india3 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment3 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india3 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india3 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
kerala3 days agoസംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; ‘ദിത്വ ചുഴലിക്കാറ്റ്’ തമിഴ്നാട്-ആന്ധ്രാ തീരത്തേക്ക്
-
Sports16 hours agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം

