തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വാക്സിന് ക്ഷാമം. കോവിഡിന്റെ രണ്ടാം വ്യാപനം അതിശക്തമായിരിക്കെയാണ് വാക്‌സിന് ക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയത്. ഇതേതുടര്‍ന്ന് കൂടുതല്‍ വാക്സിനെത്തിക്കാന്‍ കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വാക്സിന്‍ ക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരത്താണ് ക്ഷാമം ഏറ്റവും രൂക്ഷം. തലസ്ഥാനത്തെ കോവിഡ് വാക്‌സിന്റെ റീജണല്‍ സ്‌റ്റോറില്‍ സ്‌റ്റോക്ക് പൂര്‍ണമായും തീര്‍ന്നു. മിക്ക സര്‍ക്കാര്‍ ആശുപത്രികളിലും വാക്‌സിന്‍ സ്റ്റോക്കില്ല.

45 വയസിന് മുകളിലുള്ളവര്‍ക്കുള്ള മാസ് വാക്‌സിനേഷന്‍ ക്യാമ്പുകളടക്കം മുടങ്ങാനാണ് സാധ്യത.