ജക്കാര്‍ത്ത: ഇന്‍ഡൊനീഷ്യഷ്യയിലെ ജാവാ ദ്വീപില്‍ ഭൂകമ്പം. 6.0 തീവ്രതയിലുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയത്. എന്നാല്‍ സുനാമി ഭീഷണിയില്ലെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വെ അറിയിച്ചു.

കിഴക്കന്‍ ജാവയിലെ മലാങ് പട്ടണത്തില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെ 82 കലോമീറ്റര്‍ താഴ്ചയിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.

ദശലക്ഷണക്കിന് പേര്‍ താമസിക്കുന്ന പട്ടണമാണ് മലാങ്. എന്നാല്‍ ഇതുവരെ ആളപായമൊന്നും സ്ഥിരീകരിച്ചിട്ടില്ല.