ഡല്‍ഹി: രാജ്യത്ത് കോവിഡ് രണ്ടാം വ്യാപനം അതിരൂക്ഷമായി തുടരുന്നു. പ്രതിദിന രോഗികളുടെ എണ്ണം കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നര ലക്ഷത്തിനടുത്തെത്തി.

ഇന്നലെ 3,46,786 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2,624 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ വൈറസ് ബാധ മൂലം മരിച്ചത്. 2,19,838 പേര്‍ക്കാണ് ഇന്നലെ രോഗ മുക്തി.

ഇതോടെ രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 1,66,10,481 ആയി. 1,38,67,997 പേരാണ് ഇതുവരെ രോഗ മുക്തി നേടിയത്. ആകെ മരണം 1,89,544.

രാജ്യത്ത് ഇതുവരെയായി 13,83,79,832 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്.