തിരുവനന്തപുരം: കോവിഡ് മരണം സംഭവിച്ചവരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപ നഷ്ടപരിഹാരം. ഇതിനായുള്ള സംസ്ഥാന മാര്‍ഗനിര്‍ദേശം തയാറായി. കേന്ദ്ര മാര്‍ഗ നിര്‍ദേശം അനുസരിച്ച് 30 ദിവസത്തിനുള്ളില്‍ നടന്ന മരണങ്ങള്‍ പൂര്‍ണമായും ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചാണ് മാര്‍ഗരേഖ . ഇതോടെ പഴയ മരണങ്ങള്‍ അടക്കം ഉള്‍പ്പെടുത്തി വലിയ പട്ടികയാണ് പുതുതായി ഇറങ്ങുക. നഷ്ടപരിഹാരം സംബന്ധിച്ചുള്ള അപേക്ഷയില്‍ 30 ദിവസത്തിനകം തീരുമാനം എടുക്കണം എന്നാണ് മാര്‍ഗരേഖയില്‍ പറയുന്നത്.

കളക്ടര്‍ക്കാണ് ഇതിനായുള്ള അപേക്ഷ സമര്‍പിക്കേണ്ടത്. ജില്ലാതല സമിതി മരണം പരിശോധിച്ച് തീരുമാനമെടുക്കും. ഒക്ടോബര്‍ 10 മുതല്‍ അപേക്ഷ സ്വീകരിച്ചു തുടങ്ങും. നടപടികള്‍ പരമാവധി ഓണ്‍ലൈനായിട്ടായിരിക്കും.

മരിച്ച ആളുടെ ഉറ്റബന്ധു മരണ രജിസ്ട്രേഷന്‍ രേഖകള്‍ സഹിതം അപേക്ഷിക്കണം. പരാതികള്‍ ഉള്ള മരണ സര്‍ട്ടിഫിക്കറ്റുകള്‍ തിരുത്തി വാങ്ങാനും അവസരമുണ്ട്. പുതിയ മാര്‍?ഗനിര്‍ദേശം പ്രകാരം ചേര്‍ത്ത മരണം പട്ടികയില്‍ പ്രത്യേകം ചേര്‍ക്കും.