News

ഖത്തറില്‍ കോവിഡ്:ആശങ്കവേണ്ടന്ന് ആരോഗ്യ മന്ത്രാലയം

By Test User

November 02, 2022

ഖത്തറില്‍ ലോകകപ്പ് അടുക്കവേ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ ആശങ്കവേണ്ടന്ന് ആരോഗ്യ മന്ത്രാലയം.രോഗം പടര്‍ന്നേക്കുമെന്ന് കാണികളില്‍ ഭീതിപടര്‍ത്തിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ കാണികളുടെ എണ്ണത്തില്‍ പരിമിതികള്‍ ഉണ്ടായിരിക്കില്ലെന്നും മത്സരങ്ങള്‍ നടത്താനിരിക്കുന്ന എട്ടു സ്റ്റേഡിയങ്ങളും അവയുടെ പരമാവധി ശേഷിയില്‍ തന്നെ കാണികളെ നിറയ്ക്കാന്‍ അനുവദിക്കുമെന്നും ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

12 ലക്ഷത്തിലധികം കാണികള്‍ പങ്കെടുക്കുന്ന ഫുട്ബോള്‍ മാമാങ്കത്തിനാണ് ഖത്തര്‍ സാക്ഷ്യംവഹിക്കാനൊരുങ്ങുന്നത്