ബംഗളൂരു: കര്‍ണാടകയിലും തമിഴ്‌നാട്ടിലും കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. കര്‍ണാടകയില്‍ ഇന്ന് 15,785 പേര്‍ക്കാണ് വൈറസ് ബാധ. 24 മണിക്കൂറിനിടെ 146 പേര്‍ മരിച്ചു.

7098 പേര്‍ രോഗമുക്തരായി. ഒന്നരലക്ഷത്തോളം സജീവ കേസുകളാണ് ഉള്ളത്. ഇതുവരെ 11,76,850 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 10,21,250 പേര്‍ രോഗമുക്തരായി. മരിച്ചവരുടെ എണ്ണം 13,497 ആണ്.

തമിഴ്‌നാട്ടില്‍ ഇരുപത്തിനാല് മണിക്കൂറിനിടെ 10,941 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 44 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 9,14,119 ആയി. ആകെ മരണം 13,157 ആണ്