മുംബൈ: കോവിഡ് വ്യാപത്തിന്റെ രണ്ടാംതരംഗം അതിരൂക്ഷമായി ബാധിച്ച മഹാരാഷ്ട്രയില്‍ ഇന്ന് 13,659പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 9,913പേര്‍ രോഗമുക്തരായി. 54പേരാണ് മരിച്ചത്.

ഇതോടെ മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 22,52,057ആയി. 20,99,207പേരാണ് രോഗമുക്തരായത്. 52,610പേര്‍ മരിച്ചു. അതേസമയം, കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന കേരളത്തില്‍ ഇന്ന് 2,475 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4,192 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 4,342പേരാണ് കേരളത്തില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,62,766 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.