കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥികളുടെ പട്ടികയായി. 12 സീറ്റിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. കുറ്റ്യാടി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

പാലായില്‍ ജോസ് കെ മാണി മത്സരിക്കും. കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫിനെതിരെ സ്റ്റീഫന്‍ ജോര്‍ജ്, റാന്നിയില്‍ അഡ്വ. പ്രമോദ് നാരായണന്‍, കാഞ്ഞിരപ്പള്ളിയില്‍ ഡോ. എന്‍ ജയരാജ്, പൂഞ്ഞാര്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ചങ്ങനാശേരി അഡ്വ. ജോബ് മൈക്കിള്‍, തൊടുപുഴ പ്രഫ. കെഎ ആന്റണി, ഇടുക്കി റോഷി അഗസ്റ്റിന്‍, പെരുമ്പാവൂര്‍ ബാബു ജോസഫ്, പിറവം സിന്ധുമോള്‍ ജേക്കബ്, ചാലക്കുടി ഡെന്നീസ് കെ ആന്റണി, ഇരിക്കൂര്‍ സജി കുറ്റിയാനിമറ്റം എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍.

പതിമൂന്ന് സീറ്റുകളാണ് എല്‍ഡിഎഫില്‍ കേരളാ കോണ്‍ഗ്രസിന് നല്‍കിയത്.