കൊച്ചി: കേരള- കര്‍ണാടക അതിര്‍ത്തി യാത്രയ്ക്ക് കര്‍ണാടക സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇന്ന് മുതല്‍ നിലവില്‍ വരും. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി അതിര്‍ത്തികളില്‍ പരിശോധന നടത്തിയതിന് ശേഷമാവും പ്രവേശനം അനുവദിക്കുക.

തലപ്പാടി അതിര്‍ത്തിയില്‍ ഇന്നലെയെത്തിയ യാത്രക്കാര്‍ക്ക് ശനിയാഴ്ച മുതല്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് രണ്ടാം തരംഗ മുന്നറിയിപ്പിനെ തുടര്‍ന്ന് നിയന്ത്രണമേര്‍പ്പെടുത്തി, പരിശോധനകള്‍ കര്‍ശനമാക്കനാണ് കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം.

ഇതിന് മുമ്പും കര്‍ണാടക ഇതുപോലെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കനത്ത പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു.