പാറ്റ്‌ന: കോവിഡ് മുക്തനായ മന്ത്രി വിനോദ് കുമാര്‍ സിങ്(54)മരിച്ചു. ബിഹാറിലെ പിന്നോക്ക വിഭാഗ ക്ഷേമവകുപ്പ് മന്ത്രിയാണ് മരിച്ചത്. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്നാണ് അന്ത്യം. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കോവിഡ് സ്ഥിരീകരിച്ച വിനോദ് കുമാറും ഭാര്യയും രോഗമുക്തി നേടി ആശുപത്രി വിട്ടിരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

പ്രാണ്‍പൂര്‍ മണ്ഡലത്തില്‍ നിന്ന് ബിജെപിയെ പ്രതിനിധീകരിച്ച് മൂന്ന് തവണയാണ് വിനോദ് കുമാര്‍ നിയമസഭയിലെത്തിയത്. വിനോദ് കുമാര്‍സിങിന്റെ സംസ്‌കാരം ചൊവ്വാഴ്ച പറ്റ്‌നയില്‍ നടക്കും.