ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ കോവിഡ് വ്യാപനം രൂക്ഷമായി. പകുതിയിലേറെ ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. കോടതി ജീവനക്കാരില്‍ പലരും നിരീക്ഷണത്തിലാണ്.

കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ഇന്നുമുതല്‍ ജഡ്ജിമാര്‍ വീടുകളില്‍ ഇരുന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ കേസുകള്‍ കേള്‍ക്കാനാണ് തീരുമാനം. ഇതുകാരണം ഇന്ന് വൈകിയാണ് കോടതി നടപടികള്‍ ആരംഭിക്കുക. മുഴുവന്‍ കോടതി മുറികളൂം അണുവിമുക്തമാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.