ഡല്‍ഹി: ലോകം മുഴുവന്‍ കോവിഡിനെതിരെയുള്ള അത്ഭുത മരുന്നിനായുള്ള പരീക്ഷണങ്ങളിലാണ്. ഇന്ത്യയില്‍ 2020 ന്റെ അവസാനത്തോടെ ഓക്‌സ്‌ഫോര്‍ഡ് വികസിപ്പിക്കുന്ന വാക്‌സിന്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിറം ഇന്റ്റിറ്റിയൂട്ടുമായി ഓക്‌സ്‌ഫോര്‍ഡ് വികസിപ്പിക്കുന്ന ‘കോവിഡ്ഷീല്‍ഡ്’ എന്ന് പേരിട്ടിരിക്കുന്ന വാക്‌സിന്റെ രണ്ടാംഘട്ട പരീക്ഷണ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഇന്ത്യയ്ക്ക് പുറമെ ഫ്രാന്‍സും ഈ വര്‍ഷമോ അല്ലെങ്കില്‍ 2021 ആദ്യമോ കോവിഡിനെതിരെയുള്ള വാക്‌സിന്‍ പുറത്തിറക്കാന്‍ സാധിക്കുമെന്ന് ആത്മവിശ്വാസം അറിയിച്ചിരുന്നു.

ചൈന കാനഡയുമായി ചേര്‍ന്ന് വാക്‌സിന്‍ വികസിപ്പിക്കുന്നുണ്ടെന്ന് കനേഡിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോവിഡ് വാക്‌സിന്‍ പരീക്ഷണങ്ങള്‍ക്ക് കോടികളാണ് ലോകരാജ്യങ്ങള്‍ ചിലവഴിക്കുന്നത്. റഷ്യ മുമ്പ് തന്നെ കോവിഡ് വാക്‌സിന്‍ കണ്ടെത്തിയെന്ന് അവകാശവാദവുമായി എത്തിയിരുന്നെങ്കിലും ലോകാരോഗ്യ സംഘടന ഇതുവരെ വാക്‌സിന്‍ അംഗീകരിച്ചിട്ടില്ല. ലോകത്ത് ഇപ്പോഴും കോവിഡ് വ്യാപനം രൂക്ഷമായി കൊണ്ടിരിക്കുകയാണ്. ഇതുവരെ രണ്ട് കോടി മുപ്പത്തി രണ്ട് രക്ഷത്തിലേറെ പേര്‍ക്കാണ് ലോകത്ത് കോവിഡ് ബാധിച്ചത്. ഒരു കോടി അന്‍പത്തിയാറ് ലക്ഷം പേര്‍ രോഗമുക്തരായിട്ടുണ്ട്. എട്ട് ലക്ഷത്തി ഇരുപത്തി രണ്ടായിരം പേരാണ് കോവിഡ് ബാധിച്ച് ലോകത്ത് മരിച്ചത്.