പടിഞ്ഞാറത്തറ: വയനാട്ടില്‍ കോവിഡ് മുക്തി നേടിയ യുവതി ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് മരിച്ചു. പടിഞ്ഞാറത്തറ പുതുശേരിക്കടവ് തേര്‍ത്ത് കുന്ന് കോളനിയിലെ സുധാകരന്റെ ഭാര്യ പ്രീത(35)ആണ് ചികിത്സയിലിരിക്കെ മരിച്ചത്.

കഴിഞ്ഞ മാസം കോവിഡ് ബാധിച്ച ഇവര്‍ അസുഖം ഭേദമായി വീട്ടിലെത്തിയിരുന്നു. അഞ്ച് ദിവസം മുമ്പ് ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് ഇന്ന് രാവിലെയോടെ മരിക്കുകയായിരുന്നു. മക്കള്‍: അതുല്‍ കൃഷ്ണ, യദു കൃഷ്ണ, ഷഹുല്‍ കൃഷ്ണ.