ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ പ്രതിദിന കോവിഡ് കേസുകള്‍ കുതിച്ചുയരുകയാണെന്ന് കേന്ദ്രം. കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, ചത്തീസ്ഗഢ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ കോവിഡ് വര്‍ധനവാണ് വീണ്ടും കേന്ദ്രം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

കോവിഡ് വാക്‌സിനേഷന്‍ പ്രക്രിയ മുന്നോട്ട് നീങ്ങുന്നതിനിടെയിലും നവംബര്‍, ഡിസംബര്‍ മാസങ്ങളിലുണ്ടായ കോവിഡ് കേസുകള്‍ താഴ്ന്ന നിലയില്‍ എത്തിയതിനും പിന്നാലെയാണ് വീണ്ടും വര്‍ധനവ് ഉണ്ടായിരിക്കുന്നത്.

മഹാരാഷ്ട്രയില്‍ കഴിഞ്ഞ ആഴ്ച പ്രതിദിന കോവിഡ് കേസുകളുടെ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.