ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 70,496 പേര്‍ക്ക് കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തു. 964 കോവിഡ് മരണവും രേഖപ്പെടുത്തി. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 69 ലക്ഷം കവിഞ്ഞു.

69,06,152 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ 1,06,490 പേരുടെ മരണത്തിനും രോഗം കാരണമായി. ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് നിലവില്‍ 8,93,592 പേര്‍ ചികിത്സയിലാണ്. ഇതുവരെ 59,06,070 പേര്‍ രോഗമുക്തരായി.

വീടുകളിലും ആശുപത്രികളിലുമായി 8,93,592 പേര്‍ ചികിത്സയില്‍ കഴിയുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ലോകത്ത് കോവിഡ് കേസുകളില്‍ രണ്ടാം സ്ഥാനത്തും കോവിഡ് മരണങ്ങളില്‍ മൂന്നാം സ്ഥാനത്തുമാണ് ഇന്ത്യ. 11,68,705 സാമ്പിളുകളാണ് കഴിഞ്ഞ ഒരു ദിവസത്തിനിടെ പരിശോധിച്ചത്.