കൊച്ചി: മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പിഎ മുഹമ്മദ് അന്തരിച്ചു. 83 വയസ്സായിരുന്നു. കൊച്ചിയിലാണ് അന്ത്യം. തലശേരി സ്വദേശിയാണ്.

1992 മുതല്‍ 2000 വരെ ഹൈക്കോടതി ജഡ്ജിയായിരുന്നു. 1964ല്‍ ആണ് പിഎ മുഹമ്മദ് അഭിഭാഷകനായി എന്‍ റോള്‍ ചെയ്തത്. 1966 മുതല്‍ ഹൈക്കോടതിയില്‍ അഭിഭാഷകനാണ്. ഹൈക്കോടതിയില്‍ സീനിയര്‍ അഡ്വക്കേറ്റായിരിക്കെയാണ് 1992 ല്‍ ജഡജിയായി നിയമിതനായത്.

അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തെ ക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ജുഡീഷ്യല്‍ കമ്മീഷന്‍ ചെയര്‍മാനായിരുന്നു.