അബുദാബി: യുഎഇയില്‍ ഇന്ന് 2,123 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 2,094 പേര്‍ സുഖം പ്രാപിച്ചു. നാല് പേര്‍ മരണപ്പെടുകയും ചെയ്തു.

പുതിയതായി നടത്തിയ 2,49,746 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 5,96,017 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 5,75,288 പേര്‍ രോഗമുക്തരാവുകയും 1,724 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 19,005 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.