ഹരിദ്വാര്‍: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കുംഭമേള അവസാനിപ്പിച്ചു. കുംഭമേള അവസാനിപ്പിച്ചതായി ജൂന അഖാഡയെന്ന വിഭാഗം അറിയിച്ചു. ജനങ്ങളുടെ സുരക്ഷക്കാണ് പ്രാധാന്യം നല്‍കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിമഞ്ജന ചടങ്ങുകള്‍ നേരത്തെ പൂര്‍ത്തിയാക്കി ജുന അഖാഡ കുംഭമേളയില്‍ നിന്ന് പിന്മാറുകയാണെന്നാണ് സ്വാമി അവ്ദേശാനന്ദ അറിയിച്ചത്.