റെംഡിസിവര്‍ മരുന്നിന്റെ വിലകുറച്ചു. മരുന്ന് കമ്പനികളുടെ നടപടി കേന്ദ്രസര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്നെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ ട്വിറ്ററിലൂടെ അറിയിച്ചു.

മരുന്നിന് രണ്ടായിരത്തോളം രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ കഡില ഹെല്‍ത്ത്കെയര്‍ പുറത്തിറക്കുന്ന 2800 രൂപ വന്നിരുന്ന റെംഡാക്കിന് 899 രൂപയാണ് പുതിയ വില. സിന്‍ജീന്‍ ഇന്റര്‍നാഷണല്‍ പുറത്തിറക്കുന്ന റെംവിന്നിന് 3950 ല്‍ നിന്ന് 2450 രൂപയായി. വിവിധ മരുന്ന് കമ്പനികളുടെ റെംഡിസിവിര്‍ മരുന്നിന്റെ പുതുക്കിയ വില സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്.