kerala
മലപ്പുറത്ത് രോഗവ്യാപനം അതിശക്തം; ഇന്ന് 322 പേര്‍ക്ക് കോവിഡ്
മലപ്പുറത്ത് ഇന്ന് 322 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 302 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.
മലപ്പുറം: ജില്ലയില്‍ കോവിഡ് വ്യാപനം അതിശക്തം. ഇന്ന് 322 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 302 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. ഇതില്‍ അഞ്ച് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 10 പേര്‍ക്ക് ഉറവിടമറിയാതെയും 292 പേര്‍ക്ക് നേരത്തെ രോഗബാധിതരായവരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ എട്ട് പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 12 പേര് വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. അതിനിടെ ജില്ലയില്‍ 263 പേര് വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി. ഇതുവരെ 3,415 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്. വൈറസ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യമാണ് ഇപ്പോഴും ജില്ലയിലുള്ളത്. ഈ ഘട്ടത്തില്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി ഉറപ്പാക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണം.
നിരീക്ഷണത്തിലുള്ളത് 38,702 പേര്
38,702 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 1,708 പേര് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 403 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ 13, തിരൂര്‍ ജില്ലാ ആശുപത്രിയില്‍ രണ്ട്, നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ മൂന്ന്, കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 93, ചുങ്കത്തറ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 169, മഞ്ചേരി മുട്ടിപ്പാലം പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 67, പെരിന്തല്‍മണ്ണ എം.ഇ.എസ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 127, പെരിന്തല്‍മണ്ണ ഇ.എം.എസ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ ഒന്ന്, കീഴാറ്റൂര്‍ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 78, കോട്ടക്കല്‍ ആര്യവൈദ്യ ശാലയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 24, കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ 210, കാലിക്കറ്റ് സര്‍വ്വകലാശാലയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 518 പേരുമാണ് ചികിത്സയില്‍ കഴിയുന്നത്. 35,795 പേര് വീടുകളിലും 1,198 പേര് കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.
77,892 പേര്‍ക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു
ജില്ലയില്‍ നിന്ന് ഇതുവരെ ആര്.ടി.പി.സി.ആര്, ആന്റിജന്‍ വിഭാഗങ്ങളിലുള്‍പ്പടെ 86,771 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചു. ഇതില്‍ 86,532 പേരുടെ ഫലം ലഭ്യമായതില്‍ 77,892 പേര്‍ക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 2,061 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.
kerala
അറസ്റ്റിലായ സ്ത്രീയെ പീഡിപ്പിച്ചതിന് വടകര ഡിവൈഎസ്പിക്ക് സസ്പെന്ഷന്
വിഷയത്തില്‍ അന്വേഷണം ആരംഭിച്ചതിനെത്തുടര്‍ന്ന് ഉമേഷ് മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചിരുന്നു
തിരുവനന്തപുരം: അറസ്റ്റിലായ സ്ത്രീയെ പീഡിപ്പിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് വടകര ഡിവൈഎസ്പി എ. ഉമേഷിനെ സര്‍വിസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. വിഷയത്തില്‍ അന്വേഷണം ആരംഭിച്ചതിനെത്തുടര്‍ന്ന് ഉമേഷ് മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചിരുന്നു. ഇസിജിയില്‍ വ്യതിയാനം കണ്ടെത്തിയതിനാലാണ് മെഡിക്കല്‍ അവധി എടുത്തതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
ചെര്‍പ്പുളശ്ശേരി എസ്.എച്ച്.ഒ ആയിരുന്ന ബിനു തോമസിന്റെ ആത്മഹത്യക്കുറിപ്പിലാണ് പീഡനാരോപണം ആദ്യമായി പുറത്തുവന്നത്. കുറിപ്പില്‍ പരാമര്‍ശിക്കപ്പെട്ട യുവതി പാലക്കാട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് നല്കിയ മൊഴിയിലും ഉമേഷിനെതിരായ ആരോപണങ്ങള്‍ ആവര്‍ത്തിച്ചിരുന്നു. ഡിവൈഎസ്പി തന്നെ പലതവണ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായും, തനിക്കൊപ്പം പിടിയിലായവരില്‍ നിന്ന് കൈക്കൂലി വാങ്ങിയതായും സ്ത്രീ മൊഴിയില്‍ വ്യക്തമാക്കി.
ഉമേഷിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തിയേക്കാമെന്ന സൂചനകളുടെ പശ്ചാത്തലത്തിലാണ് സസ്പെന്ഷന്. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലാ പൊലീസ് മേധാവി സംസ്ഥാന പൊലീസ് മേധാവിക്ക് വിശദമായ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.
2014ല്‍ ചെര്‍പ്പുളശ്ശേരിയില്‍ അനാശാസ്യക്കേസില്‍ അറസ്റ്റിലായ യുവതിയെയാണ് ഉമേഷ് പീഡിപ്പിച്ചതെന്ന് ബിനു തോമസിന്റെ കുറിപ്പില്‍ പറയുന്നു. അറസ്റ്റ് ചെയ്ത ദിവസം തന്നെ സ്ത്രീയെ വിട്ടയച്ചെങ്കിലും പിന്നീട് രാത്രി ബിനു തോമസിനെ ഭീഷണിപ്പെടുത്തി യുവതിയുടെ വീട്ടിലെത്തിച്ചുവെന്നാണ് കുറിപ്പ്. തുടര്‍ന്ന് തനിക്കെതിരെ നിരന്തരം ഭീഷണിയും മാനസിക പീഡനവും ഉണ്ടായിരുന്നതായി ബിനു കുറിപ്പില്‍ രേഖപ്പെടുത്തിയിരുന്നു.
വടക്കഞ്ചേരി സിഐയായിരുന്ന സമയത്തും അറസ്റ്റിലായ സ്ത്രീയെ പീഡിപ്പിച്ച് കേസ് എടുക്കാതിരുന്നതായും, ഔദ്യോഗിക സ്ഥാനദുരുപയോഗമുണ്ടായതായും അന്വേഷണത്തില്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. പാലക്കാട് എസ്പി നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിവൈഎസ്പിക്കെതിരെ നടപടികള്‍ ആരംഭിച്ചത്.
india
ഡിറ്റ് വാ ചുഴലിക്കാറ്റ് ന്യൂനമര്‍ദ്ദമാകുന്നു; തമിഴ്നാട്ടില്‍ മൂന്ന് മരണം, ശ്രീലങ്കയില്‍ 159 പേര് മരിച്ചു
ചുഴലിക്കാറ്റിന്റെ സ്വാധീനത്തോടെ തീരദേശ ജില്ലകളില്‍ ശക്തമായ കാറ്റും മഴയും തുടര്‍ന്നേക്കും.
ഡിറ്റ് വാ ചുഴലിക്കാറ്റ് നാളെ വൈകിട്ടോടെ ന്യൂനമര്‍ദ്ദമായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റിന്റെ സ്വാധീനത്തോടെ തീരദേശ ജില്ലകളില്‍ ശക്തമായ കാറ്റും മഴയും തുടര്‍ന്നേക്കും.
തമിഴ്നാട്ടില്‍ മഴയും കാറ്റും മൂലം മൂന്ന് പേര് മരണമടഞ്ഞതായി റവന്യൂ മന്ത്രി കെ. കെ. എസ്. ആര്. രാമചന്ദ്രന് അറിയിച്ചു. തൂത്തുക്കുടി, തഞ്ചാവൂര്‍, മയിലാടുതുറൈ ജില്ലകളിലാണ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തത്. 234 വീടുകള്‍ തകര്‍ന്നതായും 38 റിലീഫ് ക്യാംപുകളില്‍ 2,393 പേര് അഭയം തേടിയിരിക്കുന്നതായും മന്ത്രി പറഞ്ഞു. നിരവധി ജില്ലകളില്‍ ഹെക്ടറുകള്‍ കണക്കിന് കൃഷി നാശമായി.
ചുഴലിക്കാറ്റ് നിലവില്‍ ചെന്നൈ തീരത്തു നിന്ന് ഏകദേശം 180 കിലോമീറ്റര്‍ അകലെയാണ്. മണിക്കൂറില്‍ 12 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റിന്റെ വേഗം. ഇന്ന് വൈകിട്ടോടെ ഇത് തീവ്രന്യൂനമര്‍ദ്ദമാവുകയും, 24 മണിക്കൂറിനുള്ളില്‍ ചെന്നൈ തീരത്തിന് സമീപം എത്തുമ്പോഴേക്കും ശക്തി കുറച്ച് ന്യൂനമര്‍ദ്ദമായി മാറുകയും ചെയ്യും. കരയോട് അടുക്കുമ്പോള്‍ തീരദേശ ജില്ലകളില്‍ ശക്തമായ മഴയും കാറ്റും അനുഭവപ്പെടും. മറീന, പട്ടിണപ്പാക്കം, ബസന്ത് നഗര്‍ തുടങ്ങിയ ബീച്ചുകളില്‍ സഞ്ചാര നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ശ്രീലങ്കയില്‍ ഡിറ്റ് വാ ഗുരുതര നാശം വിതച്ചിട്ടുണ്ട്. മരണം 159 ആയി ഉയര്‍ന്നിരിക്കുകയാണ്. 191 പേര് കാണാതായിട്ടുണ്ട്. ഇന്ത്യന്‍ നാവികസേനയും എന്‍ഡിആര്‍എഫ് സമ്പ്രദായങ്ങളും ശ്രീലങ്കയില്‍ വ്യാപകമായ രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ട്. രാജ്യത്ത് പ്രസിഡന്റ് അനുര കുമാര ദിസ്സനായകെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
kerala
അനുമതിയില്ലാതെ പ്രവർത്തിച്ച സ്കൈ ഡൈനിങ്: ഇടുക്കി ടൂറിസം വിഭാഗം റിപ്പോർട്ട് സമർപ്പിച്ചു
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സംവിധാനം പ്രവർത്തിച്ചിരുന്നതെന്നും അതിനാലാണ് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇടുക്കി ആനച്ചാലിൽ വിനോദസഞ്ചാരികൾ കുടുങ്ങിയ സ്കൈ ഡൈനിങ് സംവിധാനത്തിന് ഒരു തരത്തിലുള്ള അനുമതിയും ഉണ്ടായിരുന്നില്ലെന്ന് ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ റിപ്പോർട്ടിൽ വ്യക്തമാക്കി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സംവിധാനം പ്രവർത്തിച്ചിരുന്നതെന്നും അതിനാലാണ് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
സാഹസിക വിനോദ വിഭാഗത്തിൽ ഉള്‍പ്പെടുന്ന സ്കൈ ഡൈനിങിനായി നിലവിൽ žád നിയമപരമായ പ്രവർത്തന മാനദണ്ഡങ്ങൾ രൂപീകരിച്ചിട്ടില്ല. ഈ മാനദണ്ഡങ്ങൾ തയ്യാറാക്കാനുള്ള അധികാരം കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിക്കാണ്. മാനദണ്ഡങ്ങളില്ലാത്തതിനാൽ അനുമതി നൽകാൻ സാധ്യമല്ലെന്നും റിപ്പോർട്ട് പറയുന്നു.
സതേണ സ്കൈസ് ഏറോ ഡൈനാമിക്സ് എന്ന സ്ഥാപനമാണ് ആനച്ചാലിൽ അനധികൃതമായി സ്കൈ ഡൈനിങ് നടത്തിയത്. നിലവിൽ സ്റ്റോപ്പ് മെമ്മോ നൽകിയതോടെ പ്രവർത്തനം നിർത്തിയിരിക്കുകയാണ്. പുതിയ മാർഗനിർദ്ദേശങ്ങൾ രൂപീകരിച്ച ശേഷം മാത്രമേ സ്കൈ ഡൈനിങ് വീണ്ടും പ്രവർത്തനം ആരംഭിക്കാൻ കഴിയൂ.
ടൂറിസം വകുപ്പ് ആവശ്യമായ മാർഗനിർദ്ദേശങ്ങൾ തയ്യാറാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
-
india2 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment2 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india2 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india2 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
india2 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
kerala3 days agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala3 days agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
kerala18 hours agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു

