മസ്‌കറ്റ്: ഒമാനില്‍ 4912 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ പത്ത് ദിവസത്തെ കോവിഡ് കണക്കുകളാണ് അധികൃതര്‍ പുറത്തുവിട്ടത്. 3753 പേര്‍ രാജ്യത്താകെ കോവിഡ് ബാധിച്ച് മരിച്ചു.

വലിയ പെരുന്നാള്‍ അവധി പ്രമാണിച്ച് അവധി ആയിരുന്നതിനാല്‍ കഴിഞ്ഞ പത്ത് ദിവസത്തെ ്കാവിഡുമായി ബന്ധപ്പെട്ട കണക്കുകള്‍ ഇന്നാണ് ഒമാന്‍ ആരോഗ്യ മന്ത്രാലയം മന്ത്രാലയം പുറത്ത് വിട്ടത്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ എണ്ണം 293954 ആയി. ഇവരില്‍ 275760 പേരാണ് രോഗമുക്തരായത്. ഇപ്പോള്‍ 93.8 % ശതമാനമാണ് രോഗമുക്തി നിരക്ക്. 3753 പേര്‍ക്കാണ് കൊവിഡ് കാരണം ഒമാനില്‍ ജീവന്‍ നഷ്ടമായത്.