Connect with us

Football

ടോക്യോ ഒളിമ്പിക്‌സ്; അര്‍ജന്റീന, ഫ്രാന്‍സ് ജയിച്ചു, ബ്രസീലിന് ഐവറി കോസ്റ്റിന്റെ പൂട്ട്

അര്‍ജന്റീന എതിരില്ലാത്ത ഒരു ഗോളിന് ഈജിപ്തിനെ പരാജയപ്പെടുത്തിയപ്പോള്‍ ദക്ഷിണാഫ്രിക്കയെ 43നാണ് ഫ്രാന്‍സ് തോല്‍പ്പിച്ചത്

Published

on

ടോക്യോ: ഒളിമ്പിക് ഫുട്‌ബോളില്‍ അര്‍ജന്റീനയ്ക്കും ഫ്രാന്‍സിനും വിജയം. ബ്രസീലിനെ ഐവറി കോസ്റ്റ് ഗോള്‍രഹിത സമനിലയില്‍ കുരുക്കി.

അര്‍ജന്റീന എതിരില്ലാത്ത ഒരു ഗോളിന് ഈജിപ്തിനെ പരാജയപ്പെടുത്തിയപ്പോള്‍ ദക്ഷിണാഫ്രിക്കയെ 43നാണ് ഫ്രാന്‍സ് തോല്‍പ്പിച്ചത്. 52ാം മിനിറ്റില്‍ പ്രതിരോധ താരം ഫെകുണ്ടോ മെദീനയാണ് അര്‍ജന്റീനയുടെ വിജയഗോള്‍ നേടിയത്.

ഹാട്രിക് ഗോളടിച്ച ആന്ദ്രെ പിയറെ ഗിഗ്‌നാക് ആണ് ഫ്രാന്‍സിന്റെ വിജയശില്‍പി. തെജി സവനിയറുടെ വകയായിരുന്നു ഒരു ഗോള്‍. ടെബൊഹൊ മൊകെയ്‌ന, എവിഡന്‍സ് മക്‌ഗോപ, കൊബമെലൊ കൊടിസാങ് എന്നിവരാണ് ദക്ഷിണാഫ്രിക്കയ്ക്കായി ലക്ഷ്യം കണ്ടത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നിര്‍ണായകം; ജയിച്ചാല്‍ സെമിയില്‍, ലൂണ കളിച്ചേക്കും

കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.

Published

on

ഐഎസ്എലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായക മത്സരം. ഒഡീഷ എഫ്‌സിക്കെതിരായ ഇന്നത്തെ മത്സരം വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് സെമി കളിക്കും. കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവര്‍ സെമിയില്‍ മോഹന്‍ ബഗാനെ നേരിടും.

പോയിന്റ് പട്ടികയില്‍ ഒഡീഷ എഫ്‌സി നാലാമതും ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതുമായാണ് ഫിനിഷ് ചെയ്തത്. ആദ്യ ഘട്ടത്തില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഘട്ടത്തില്‍ അവിശ്വസനീയമാം വിധം തകര്‍ന്നിരുന്നു. ഐഎസ്എല്‍ ഷീല്‍ഡ് നേടിയ മോഹന്‍ ബഗാനെയും രണ്ടാമത് ഫിനിഷ് ചെയ്ത മുംബൈ സിറ്റിയെയും ആദ്യ ഘട്ടത്തില്‍ പരാജയപ്പെടുത്താന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞിരുന്നു.

എന്നാല്‍, രണ്ടാം പാദത്തില്‍ 10 മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് വെറും രണ്ട് മത്സരങ്ങളില്‍ മാത്രമേ വിജയിച്ചുള്ളൂ. ഹൈദരാബാദിനെയും ഗോവയെയും പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനോടും പഞ്ചാബ് എഫ്‌സിയോടും നോര്‍ത്തീസ്റ്റ് യുണൈറ്റഡിനോടും പോലും പരാജയപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒഡീഷയ്‌ക്കെതിരെ ആദ്യ പാദ മത്സരം വിജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം പാദത്തില്‍ പരാജയപ്പെട്ടു.

തുടരെ താരങ്ങള്‍ക്കേറ്റ പരിക്കും മോശം ഫോമും ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഘട്ട പ്രകടനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ദിമിത്രിയോസ് ഡയമന്റക്കോസ് ഇന്ന് കളിക്കുമോ എന്നത് സംശയമാണ്.

എന്നാല്‍, പരുക്കേറ്റ് പുറത്തായിരുന്ന സ്റ്റാര്‍ പ്ലയര്‍ അഡ്രിയാന്‍ ലൂണ ഇന്ന് കളിക്കാനിടയുണ്ട് എന്നത് ആരാധകര്‍ക്ക് ആവേശമാണ്. പ്രബീര്‍ ദാസ്, നവോച സിംഗ് എന്നിവരും ഇന്ന് ഇറങ്ങില്ല. അതുകൊണ്ട് തന്നെ, ഒഡീഷയ്‌ക്കെതിരെ വിജയിക്കുക എന്നത് ബ്ലാസ്റ്റേഴ്‌സിന് എളുപ്പമാവില്ല.

Continue Reading

Football

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് തീപാറും പോരാട്ടം;മാഞ്ചസ്റ്റര്‍ സിറ്റി റയല്‍ മാഡ്രിഡിനെ നേരിടും, ആഴ്‌സനലും ബയേണും നേര്‍ക്കുനേര്‍

റയലും സിറ്റിയും ഏറ്റുമുട്ടുമ്പോള്‍ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഒരു ക്ലാസിക് പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

Published

on

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. വമ്പന്‍ ക്ലബ്ബുകള്‍ ഏറ്റുമുട്ടുന്ന തീപാറും പോരാട്ടങ്ങളാണ് ഇന്ന് നടക്കുക. മാഡ്രിഡില്‍ നടക്കുന്ന മത്സരത്തില്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും. ലണ്ടനില്‍ നടക്കുന്ന മറ്റൊരു മത്സരത്തില്‍ ഇംഗ്ലീഷ് കരുത്തരായ ആഴ്സനല്‍ ജര്‍മ്മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിനെ നേരിടും. നാളെ പുലര്‍ച്ചെ 12.30നാണ് ഇരുമത്സരങ്ങളും.

റയലും സിറ്റിയും ഏറ്റുമുട്ടുമ്പോള്‍ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഒരു ക്ലാസിക് പോരാട്ടം തന്നെ പ്രതീക്ഷിക്കാം. മികച്ച ഫോമില്‍ മുന്നേറുന്ന പെപ് ഗ്വാര്‍ഡിയോളയുടെ ശിഷ്യസംഘം കിരീടം നിലനിര്‍ത്തുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. സ്വന്തം തട്ടകത്തില്‍ ഇറങ്ങുമ്പോള്‍ കഴിഞ്ഞ സീസണില്‍ വഴങ്ങേണ്ടിവന്ന കനത്ത പരാജയത്തിന് മറുപടി നല്‍കാനായിരിക്കും റയല്‍ ശ്രമിക്കുക. കഴിഞ്ഞ സീസണിലെ സെമിഫൈനലില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് റയലിനെ സിറ്റി നാണം കെടുത്തിയത്. അന്നത്തെ തോല്‍വിക്ക് പകരംവീട്ടാനാവും കാര്‍ലോ ആഞ്ചലോട്ടിയുടെ സംഘം ഇന്നിറങ്ങുക.

അതേസമയം ഗംഭീര ഫോമിലുള്ള ആഴ്സണല്‍ ഹോം അഡ്വാന്റേജ് മുതലാക്കി ആദ്യ പാദം വിജയിക്കാനായിരിക്കും ശ്രമിക്കുക. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നതിന്റെ ആത്മവിശ്വാസത്തിലാണ് ഗണ്ണേഴ്സ്. മൈക്കല്‍ അര്‍ട്ടേറ്റയുടെ പിള്ളേര്‍ സീസണില്‍ 31 മത്സരങ്ങളില്‍ 22 വിജയവും അഞ്ച് സമനിലയുമായാണ് മുന്നേറുന്നത്. ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ പോര്‍ട്ടോയെ തോല്‍പ്പിച്ചാണ് ആഴ്സണല്‍ ക്വാര്‍ട്ടറിലെത്തിയത്. ഇറ്റാലിയന്‍ ടീമായ ലാസിയോയെ തോല്‍പ്പിച്ചാണ് ബയേണ്‍ അവസാന എട്ടിലെത്തിയത്.

 

Continue Reading

Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് കരുത്തരുടെ പോരാട്ടം; ആഴ്‌സനല്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും

പത്ത് മത്സരങ്ങള്‍ മാത്രം മത്സരം ബാക്കിയുള്ള ലീഗില്‍ കിരീടം നേടാന്‍ ഇരു ടീമിനും ഈ മത്സരത്തില്‍ വിജയം അനിവാര്യമാണ്.

Published

on

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് ടേബിള്‍ ടോപ്പര്‍മാരുടെ പോരാട്ടം. ലീഗില്‍ 28 മത്സരങ്ങളില്‍ നിന്നും 64 പോയിന്റുള്ള ആഴ്സനലും അത്രയും മത്സരങ്ങളില്‍ നിന്ന് 63 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റിയും പരസ്പരം നേര്‍ക്ക് നേര്‍ ഏറ്റുമുട്ടും. പത്ത് മത്സരങ്ങള്‍ മാത്രം മത്സരം ബാക്കിയുള്ള ലീഗില്‍ കിരീടം നേടാന്‍ ഇരു ടീമിനും ഈ മത്സരത്തില്‍ വിജയം അനിവാര്യമാണ്.

64 പോയിന്റുമായി ലിവര്‍പൂളും കിരീട പോരാട്ടത്തില്‍ ഒപ്പമുണ്ട്. അന്താരാഷ്ട്ര സൗഹൃദ മത്സരത്തിനിടെ പരിക്കേറ്റ ഡിഫന്‍ഡര്‍മാരായ ജോണ്‍ സ്റ്റോണ്‍സും കെയ്ല്‍ വാക്കറുമില്ലാതെയാണ് സിറ്റി ഇറങ്ങുക. പരിക്കേറ്റ് പുറത്തായിരുന്ന കെവിന്‍ കെവിന്‍ ഡി ബ്രൂയ്‌നും എഡെയ്‌സണും തിരിച്ചു വരുന്നു എന്നതാണ് സിറ്റി ക്യാമ്പിലെ ആശ്വാസം.

തുടര്‍ച്ചയായ മൂന്നാം ലീഗ് കിരീടമാണ് സിറ്റി ലക്ഷ്യമിടുന്നത്. 20 വര്‍ഷത്തിന് ശേഷം കിരീട നേട്ടത്തിലേക്ക് തിരിച്ചു വരാനാണ് ആഴ്സനല്‍ ശ്രമിക്കുന്നത്. സിറ്റി തട്ടകമായ ഇത്തിഹാദിലാണ് മത്സരം. ആഴ്‌സനലിനെതിരെ കഴിഞ്ഞ എട്ട് ഹോം മത്സരങ്ങളും വിജയിക്കാനായി എന്നത് സിറ്റിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. എന്നാല്‍ സീസണിന്റെ തുടക്കത്തില്‍ സിറ്റിയെ പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ ആഴ്സനല്‍ തോല്‍പ്പിച്ചിരുന്നു. ശേഷം ഒക്ടോബറില്‍ കമ്മ്യൂണിറ്റി ഷീല്‍ഡ് പോരാട്ടത്തിലും വിജയിക്കാന്‍ ആഴ്‌സനലിന് കഴിഞ്ഞിരുന്നു.

Continue Reading

Trending