റിയാദ്: സഊദി അറേബ്യയില്‍ ഇന്ന് ആകെ 44 പേര്‍ക്ക് മാത്രം കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയില്‍ കഴിയുന്നവരില്‍ 58 പേര്‍ സുഖം പ്രാപിക്കുകയും ചെയ്തു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി അഞ്ചു പേര്‍ കോവിഡ് ബാധിച്ച് മരിച്ചെന്നും സഊദി ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

രാജ്യത്ത് ഇന്ന് 37,910 ആര്‍.ടി പി.സി.ആര്‍ പരിശോധനകള്‍ നടന്നു. 5,46,926 കൊവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആകെ 5,35,950 പേര്‍ രോഗമുക്തരായി. 8,699 ആണ് രാജ്യത്തെ ആകെ മരണസംഖ്യ. രോഗബാധിതരില്‍ 244 പേര്‍ മാത്രമാണ് ഗുരുതരാവസ്ഥയില്‍. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.