ഗുലാബ് ചുഴലിക്കാറ്റില്‍ ആന്ധ്രാപ്രദേശില്‍ രണ്ട് പേര്‍ മരിച്ചു. ഒരാളെ കാണാതായി. രണ്ടു മത്സ്യത്തൊഴിലാളികള്‍ ആണ് മരിച്ചത്. മൂന്ന് മത്സ്യത്തൊഴിലാളികളെ കോസ്റ്റ് ഗാര്‍ഡ് രക്ഷിച്ചു.

അതേസമയം, ഗുലാബ് ചുഴലിക്കാറ്റ് വടക്കന്‍ ആന്ധ്ര തീരം മുറിച്ചു കടക്കുന്നതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത രണ്ടു മണിക്കൂര്‍ കൊണ്ട് ചുഴലിക്കാറ്റ് പൂര്‍ണമായും കരയില്‍ എത്തുമെന്നും അറിയിപ്പുണ്ട്.

മൂന്ന് സംസ്ഥാനങ്ങളെയാണ് ചുഴലിക്കാറ്റ് പ്രധാനമായും ബാധിക്കുക. ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.