അബുദാബി: യുഎഇയില്‍ ഇന്ന് 3,093 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴ് പേര്‍ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം ചികിത്സയിലായിരുന്ന 4,678 പേര്‍ രോഗമുക്തരാവുകയും ചെയ്തു.

പുതിയതായി നടത്തിയ 1,92,241 ടെസ്റ്റുകളില്‍ നിന്നാണ് പുതിയ കൊവിഡ് രോഗികളെ കണ്ടെത്തിയത്. 2.68 കോടിയിലധികം കൊവിഡ് പരിശോധനകള്‍ ഇതുവരെ രാജ്യത്ത് നടത്തിയിട്ടുണ്ട്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് 3,26,495 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇവരില്‍ 3,05,759 പേര്‍ ഇതിനോടകം രോഗമുക്തരായി. ആകെ 921 പേരാണ് മരണപ്പെട്ടത്. 19,815 കൊവിഡ് രോഗികള്‍ ഇപ്പോള്‍ യുഎഇയിലുണ്ടെന്നും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.