അബുദാബി: യുഎഇയില്‍ ഇന്ന് 608 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 706 പേര്‍ ഇന്ന് രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് രണ്ടുപേരാണ് മരിച്ചത്.

3,11,171 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,30,743പേര്‍ക്ക് യുഎഇയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,22,073 പേര്‍ രോഗമുക്തരാവുകയും 2,068 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 6,602 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.