അബുദാബി: യുഎഇയില്‍ ഇന്ന് 298 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 360 പേര്‍ രോഗമുക്തി നേടി. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു.

ഇതുവരെ ആകെ 7,34,894 പേര്‍ക്ക് യുഎഇയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,27,166 പേര്‍ രോഗമുക്തി നേടി. 2,090 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 5,638 കൊവിഡ് രോഗികളാണ് യുഎഇയിലുള്ളത്.