തിരുവനന്തപുരം: കുടുംബത്തോടൊപ്പം കോവളം ബീച്ചിലെത്തിയ ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രം വിവാദമാകുന്നു. റിയാസും കുടുംബത്തിലെ ആരും മാസ്‌ക് ധരിച്ചിട്ടില്ല. പൊതു സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമുള്ള സമയത്ത് മന്ത്രി തന്നെ അത് ലംഘിക്കുന്നുവെന്നാണ് ഉയരുന്ന ആക്ഷേപം.

ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രത്തിന് താഴെ കമന്റുമായി ഒട്ടേറെ പേരെത്തി. പ്രതിപക്ഷ അനുകൂല ട്രോള്‍ പേജുകളിലും മന്ത്രിയുടെ ചിത്രം വൈറലാണ്.

ഭാര്യ വീണ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് മന്ത്രി കോവളത്ത് എത്തിയത്.