അബുദാബി: യുഎഇയില്‍ ഇന്ന് കോവിഡ് മരണങ്ങളില്ലാത്ത ദിവസം. പുതിയതായി 277 പേര്‍ക്ക് കൂടി രോഗബാധ കണ്ടെത്തി. ചികിത്സയിലായിരുന്ന 329 പേരാണ് ഇന്ന് രോഗമുക്തരായത്.കഴിഞ്ഞ 24 മണിക്കൂറിനിടെ ഒറ്റ കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

3,30,693 പരിശോധനകളില്‍ നിന്നാണ് പുതിയ കോവിഡ് രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,35,457 പേര്‍ക്ക് യുഎഇയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,27,845 പേര്‍ രോഗമുക്തരായി. 2,094 പേരാണ് രാജ്യത്ത് ആകെ മരണപ്പെട്ടത്. നിലവില്‍ 5,518 കോവിഡ് രോഗികളാണ് യുഎഇയിലുള്ളത്.