അമൃത്സര്‍: പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് നവജ്യോത് സിങ് സിദ്ദു. പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം അമരീന്ദര്‍ സിങ് രാജിവക്കുകയും പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുകയും ചെയ്തതിന് പിന്നാലെയാണ് സിദ്ദുവിന്റെ രാജി.

വ്യക്തിത്വം പണയപ്പെടുത്തിയുള്ള ഒരു ഒത്തുതീര്‍പിന് തനിക്കാവില്ലെന്ന് രാജിക്കത്തില്‍ സിദ്ദു വ്യക്തമാക്കി. പഞ്ചാബിലെ പുതിയ ചന്നി സര്‍ക്കാരില്‍ തന്റെ അനുയായികളായ എംഎല്‍എമാരെ ഉള്‍പെടുത്താത്തതില്‍ സിദ്ദുവിന് കടുത്ത അമര്‍ഷമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് രാജി.