അബുദാബി: യുഎഇയില്‍ ഇന്ന് 126 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 163 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ ഒരു കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു.

321,515 കോവിഡ് പരിശോധനകളില്‍ നിന്നാണ് ഇന്ന് പുതിയ രോഗികളെ കണ്ടെത്തിയത്.

ഇതുവരെ 7,38,152 പേര്‍ക്ക് യുഎഇയില്‍ കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 7,31,632 പേര്‍ രോഗമുക്തി നേടി. 2,116 പേരാണ് രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 4,404 കോവിഡ് രോഗികള്‍ ചികിത്സയില്‍ കഴിയുന്നു.