യുഎഇയില്‍ ഇന്ന് 88 പേര്‍ക്ക് കോവിഡ് ബാധിച്ചു. 135 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

ഇതോടെ യുഎഇയില്‍ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 739,106 ആയി. ഇതില്‍ 739,008 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 2,128 കോവിഡ് മരണങ്ങളും ആകെയുണ്ടായി.

നിലവില്‍ 3970 പേര്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നു. 279,134 പുതിയ പരിശോധനകളാണ് നടത്തിയത്.