ഗോവധം നടത്തുന്നവര്‍ക്ക് ജീവപര്യന്തം ശിക്ഷക്ക് ശുപാര്‍ശ ചെയ്തുകൊണ്ടുള്ള ബില്‍ ഗുജറാത്ത് നിയമസഭ വെള്ളിയാഴ്ച പാസ്സാക്കി. ഇതോടെ ഗോവധത്തിന് ശിക്ഷ ഏര്‍പ്പെടുത്തുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഗുജറാത്ത്.

ബഡ്ജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസമാണ് ബില്‍ പാസാക്കിയത്. ഗോവധത്തിന് ഏതെങ്കിലും വിധത്തില്‍ സഹായിച്ചവര്‍ക്കും ബില്ലില്‍ ശിക്ഷ ശിപാര്‍ശ ചെയ്യുന്നുണ്ട്. അറവുനടത്താനായി വാഹനത്തില്‍ കൊണ്ടു പോകുന്നവര്‍ക്കും ശിക്ഷക്ക ലഭിക്കും.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇത്തരമൊരു നീക്കമെന്ന് വിലയിരുത്തപ്പെടുന്നു. വര്‍ഗ്ഗീ. വോട്ടുകള്‍ ധ്രുവീകരിക്കാനായാല്‍ യു.പി യിലേതു പോലെ വിജയം കൊയ്യാമെന്നാണ് ബി.ജെ.പി യുടെ കണക്കുകൂട്ടല്‍