തിരുവനന്തപുരം: സിപിഎം മന്ത്രിമാര്‍ പ്രവര്‍ത്തനത്തില്‍ അത്ര പോരെന്ന് കൗണ്‍സിലില്‍ വിമര്‍ശനം. മന്ത്രിമാര്‍ വേണ്ടത്ര ശോഭിക്കുന്നില്ലെന്ന് കൗണ്‍സിലില്‍ വിമര്‍ശനം ഉയരുകയായിരുന്നു. കെഎസ് അരുണ്‍, ടിവി ബാലന്‍ എന്നിവരാണ് മന്ത്രിമാര്‍ക്ക് നേരെ വിമര്‍ശനം ഉന്നയിച്ചത്.

പാര്‍ട്ടി സ്‌നേഹം മുഖ്യമന്ത്രിയില്‍ നിന്ന് കണ്ടുപഠിക്കണം. അത്രയില്ലെങ്കിലും അതിനടുത്ത് എത്തണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു. മന്ത്രിമാര്‍ ഭരണത്തില്‍ പരാജയമാണ്. കുറച്ചുകൂടെ കാര്യഗൗരവത്തോടെ ഇടപെടാന്‍ സിപിഐ മന്ത്രിമാര്‍ പ്രാപ്തി നേടണമെന്നും കൗണ്‍സിലില്‍ നിര്‍ദേശമുയര്‍ന്നു.

ബോര്‍ഡ്-കോര്‍പ്പറേഷന്‍ അധ്യക്ഷന്‍മാരെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് പ്രത്യേക താത്പര്യമാണ് നേതൃത്വം പുലര്‍ത്തിയതെന്നും ഇവര്‍ വിമര്‍ശനമുന്നയിച്ചിരുന്നു.