സിപിഎം നല്‍കിയ പട്ടികയില്‍ നിന്ന് നിയമനം നടത്താത്തതിനാല്‍ ഡോക്ടറെ സ്ഥലംമാറ്റി. കൊല്ലം അഞ്ചല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ടിനെയാണ് നീണ്ടകരയിലേക്ക് മാറ്റിയത്. നടപടിക്കെതിരെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന രംഗത്തെത്തി.

അഞ്ചല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ട് ഡോ. എസ് സജീവിനെയാണ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥലംമാറ്റിയത്. ആശുപത്രിയിലേക്കുളള ടെക്‌നീഷ്യന്മാരുടെ നിയമനം സിപിഎം നേതൃത്വത്തിലുള്ള ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി നല്‍കിയ പട്ടികയില്‍ നിന്ന് വേണമെന്ന ആവശ്യം ഡോക്ടര്‍ സജീവ് അത് അംഗീകരിച്ചിരുന്നില്ല. തുടര്‍ന്ന് ആശുപത്രി വികസന സമിതി അംഗീകരിച്ച് നല്‍കിയ പട്ടിക ബ്ലോക്ക് പഞ്ചായത്തും അംഗീകരിച്ചില്ല. ഈ തര്‍ക്കത്തിനൊടുവിലാണ് ഡോക്ടറെ നീണ്ടകരയിലേക്ക് സ്ഥലംമാറ്റിയത്.